‘ടീച്ചിങ് ഈസ് എ നോബിള്‍ പ്രൊഫഷന്?’
ഷാര്‍ജ: റിട്ട. അധ്യാപകൻ കെ.വി. രാധാകൃഷ്ണന്റെ (കെ.വി.ആര്) ‘ടീച്ചിങ് ഈസ് എ നോബിള്‍ പ്രൊഫഷന്’? എന്ന പുസ്തകം ഷാജി എന്‍. പുഷ്പാംഗദന് മലയാളം അധ്യാപകൻ ഷാജഹാന് സുകുമാരനു നല്കി പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന് മുഖ്യാതിഥിയായി. വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിക്കെതിരെ ചോദ്യമുയര്‍ത്തുന്ന 11 കഥകളുടെ സമാഹാരമാണ് മലയാളത്തിലുള്ള കെ.വി.ആറിന്റെ പുസ്തകം. ഫാബിയന്‍ പബ്ലിക്കേഷനാണ് പ്രസാധകർ.