മലയാളി എഴുത്തുകാരന്റെ ഹിന്ദി യാത്രാവിവരണം
ഷാർജ: കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ഡോ. സന്തോഷ് അലക്സിന്റെ ഹിന്ദി യാത്ര വിവരണ പുസ്തകം (യു.എ.ഇ മെഹഫ്തേ ബർ) ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു.റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ രവിഷ് തോമസ് ഉദ്ഘാടനം ചെയ്തു. ഗീത മോഹൻ പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് അമീൻ, ദൃശ്യ ഷൈൻ എബ്രഹാം മാത്യു സംസാരിച്ചു