‘ചൂണ്ടക്കാരി’
ഷാർജ: എഴുത്തുകാരിയും അധ്യാപികയുമായ പി.ജി. റീനയുടെ നാലാമത്തെ പുസ്തകമായ ‘ചൂണ്ടക്കാരി’ ഷാർജ പുസ്തകോത്സവത്തിൽ സിനിമ -നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സജിത മഠത്തിൽ വിവർത്തക ഇ.വി. ഫാത്തിമക്ക് നൽകി പ്രകാശനം ചെയ്തു.
പി.ജി. റീനയുടെ ‘ചൂണ്ടക്കാരി’ സജിത മഠത്തിൽ വിവർത്തക ഇ.വി. ഫാത്തിമക്ക് നൽകി പ്രകാശനം ചെയ്യുന്നു
ശൈലൻ, പോൾ സെബാസ്റ്റ്യൻ, സലീം അയ്യനേത്ത്, മുനവ്വർ വളാഞ്ചേരി, സുഗതൻ ദുബൈ, ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. ഡി.സി ബുക്സാണ് പ്രസാധകർ. ആകാശവേരുകൾ, ഭായ്ബസാർ, കരിന്തേൾ എന്നിവയാണ് പി.ജി. റീനയുടെ മറ്റ് പുസ്തകങ്ങൾ. കവയിത്രി കൂടിയായ റീനക്ക് 28 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഫിസിക്സ് സിലബസ്ഭേദഗതി വരുത്തുന്നതിൽ പി.ജി. റീന അംഗമാണ്.