PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവീട്ടകങ്ങളായിരിക്കും മതനിരപേക്ഷകേരളത്തിന്റെ ഭാവി നിർണ്ണയിക്കുക – അഡ്വ. ഹരീഷ് വാസുദേവൻ

വീട്ടകങ്ങളായിരിക്കും മതനിരപേക്ഷകേരളത്തിന്റെ ഭാവി നിർണ്ണയിക്കുക – അഡ്വ. ഹരീഷ് വാസുദേവൻ

വീട്ടകങ്ങളായിരിക്കും മതനിരപേക്ഷകേരളത്തിന്റെ ഭാവി നിർണ്ണയിക്കുക – അഡ്വ. ഹരീഷ് വാസുദേവൻ

അബുദാബി: രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മതപരമായ ആഘോഷങ്ങൾ ഒരുമിച്ചാഘോഷിക്കുന്നതുകൊണ്ടാണ് വർഗ്ഗീയ സംഘർഷങ്ങളും സംഘട്ടനങ്ങളുമില്ലാത്ത പ്രദേശമായി കേരളം മാറിയതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ.മതനിരപേക്ഷതയെകുറിച്ച് വീട്ടകങ്ങളിൽ നിന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ ഭാവി നിർണ്ണയിക്കുക.കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷവും സെന്ററിന്റെ പ്രവർത്തനവർഷവും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷതയുടെ അടിത്തറ സുശക്തമായതുകൊണ്ടാണ് കേരളത്തിൽ എത്രശ്രമിച്ചിട്ടും വർഗ്ഗീയത വേര് പിടിക്കാത്തത്. ശ്രീനാരായണഗുരുവും അയ്യൻകാളിയും സഹോദരനയ്യപ്പനും വക്കം മൊയ്തു മൗലവിയും കുര്യാക്കോസ് ഏലിയാസ് ചവറയും അബ്ദുറഹിമാൻ സാഹിബും ഇഎംഎസും തുടങ്ങി എണ്ണമറ്റ നവോത്ഥാനനായകർ ഉഴുതുമറിച്ച ഭൂമികയിൽ അത്രപെട്ടെന്നൊന്നും വർഗ്ഗീയത വേര് പിടിക്കില്ല.വരും ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കുവാൻ ആഗ്രഹിക്കുകയും സ്വയം രാജാവായും ജനങ്ങളെ പ്രജകളായും കാണുകയും ചെയ്യുന്ന സുരേഷ് ഗോപിയെപ്പോലുള്ളവർ കേരളത്തെ ചാതുർവർണ്യ വ്യവസ്ഥിതിയിലേയ്ക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുകയാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ആമ്പൽ വിദ്യാർത്ഥിനി സാമിയ സുരേഷ് ചൊല്ലിക്കൊടുത്ത എം. ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്‌കുമാർ, ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, അബുദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ. വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, ഫ്രെണ്ട്സ് ഓഫ് എഡിഎംഎസ്സ് ജനറൽ സെക്രട്ടറി അനൂപ ബാനർജി, സെന്റർ വനിതാവിഭാഗം കൺവീനർ ആതിര നായർ, ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീർ, സെക്രട്ടറി റാഹേൽ എറിക് എന്നിവർ ആശംസകൾ നേർന്നു.

മലയാളം മിഷൻ അബുദാബി ചാപ്റ്റർ പുറത്തിറക്കിയ ഡയറിയുടെ പ്രകാശനം യുഎഇ ചാപ്റ്റർ കോർഡിനേറ്റർ കെ. എൽ ഗോപി അഡ്വ. ഹരീഷ് വാസുദേവനു നൽകി നിർവ്വഹിച്ചു.
മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോളതല കാവ്യാലാപനമത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാപ്റ്റർതല  മത്സരവിജയികൾക്കുള്ള സർട്ടീഫിക്കറ്റുകളും ട്രോഫികളും പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു.ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ടി. പി. ബിജിത്കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് മലയാളം മിഷൻ വിദ്യാർത്ഥികളും കേരള സോഷ്യൽ സെന്റർ കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment