ഡോ. ഹസീനാ ബീഗത്തിൻ്റെ “നാസിഹീൻ ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
ഷാർജ: ഡോ. ഹസീനാ ബീഗത്തിൻ്റെ “നാസിഹീൻ ” എന്ന കവിതാ സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകരായ എം.സി.എ നാസർ , ഷാജി പുഷ്‌പാംഗതനു നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. മാക്ബെത് പ്രസാദക ഷഹനാസ് അധ്യക്ഷത വഹിച്ചു. ഇസ്മയിൽ മേലഡി പുസ്തക പരിചയവും, എഴുത്തുകാരി ഉഷാചന്ദ്രനും അബുദാബി ഇസ്ലാമിക് സെൻ്റർ സെക്രട്ടറി ഹിദായത്ത് ആശംസയും പറഞ്ഞു. അഡ്വ മുഹമ്മദ് റഫീക് സ്വാഗതവും അൻവർ കുനിമൽ അവതരണവും നടത്തി. ഡോ. ഹസീനാ ബീഗം ചടങ്ങിൽ നന്ദിയും പറഞ്ഞു.