PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHവേരുകളോട് ആദരം, ഭാവിയിലേക്ക് പ്രചോദനം: SIBF 2025ൽ എമിറാത്തി എഴുത്തുകാരുടെ അനുഭവങ്ങൾ.

വേരുകളോട് ആദരം, ഭാവിയിലേക്ക് പ്രചോദനം: SIBF 2025ൽ എമിറാത്തി എഴുത്തുകാരുടെ അനുഭവങ്ങൾ.

വേരുകളോട് ആദരം, ഭാവിയിലേക്ക് പ്രചോദനം: SIBF 2025ൽ എമിറാത്തി എഴുത്തുകാരുടെ അനുഭവങ്ങൾ.

ഷാർജ:  44-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ (SIBF 2025) നടന്ന ‘ടെയിൽസ് ഓഫ് ദി ന്യൂ ജനറേഷൻ’ പാനൽ ചർച്ചയിൽ എമിറാത്തി എഴുത്തുകാരായ അസ്മ അൽ ഹംലിയും അഹ്മദ് അൽ-അമീറിയും പങ്കെടുത്തു. പൈതൃകവും സമകാലിക സൃഷ്ടിപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും ആഴത്തിൽ സംസാരിച്ചു.ഏഴ് പുസ്തകങ്ങളിലൂടെ കഥാപ്രപഞ്ചം തീർത്ത അഹ്മദ് അൽ-അമീറി, എഴുത്തിൽ തുടർച്ചയും അഭ്യാസവും ആവശ്യമാണ് എന്ന് വ്യക്തമാക്കി. “തുടർച്ചയായ പരിശ്രമമാണ് ഒരു എഴുത്തുകാരനെ പ്രൊഫഷണലാക്കുന്നത്,” അദ്ദേഹം പറഞ്ഞു. കൃത്രിമബുദ്ധി സൃഷ്ടിപ്രവർത്തനത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിലും സാഹിത്യത്തിന്റെ വികാരാത്മകതയിൽ AI ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെസ്റ്റ് എമിറാത്തി ബുക്ക് (ഫസ്റ്റ് നോവൽ) പുരസ്കാരം നേടിയ ദി സാൻഡ് ട്രൈബ് എന്ന കൃതിയുടെ രചയിതാവായ അസ്മ അൽ ഹംലി തന്റെ എഴുത്തിന്റെ ആഴം പൈതൃകവായനകളിൽ നിന്നാണെന്ന് പറഞ്ഞു. “പൈതൃകത്തെ ഇന്നത്തെ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ അത് പുതിയ തലമുറയുമായി ബന്ധപ്പെടുന്നു,” അവർ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നേതൃപരമായ സാംസ്കാരിക പിന്തുണയാണ് എഴുത്തുകാരെ പ്രചോദിപ്പിക്കുന്നതെന്ന് ഇരുവരും ഒരുമിച്ചു ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിനിയായിരുന്ന കാലം മുതൽ തന്നെ SIBF തനിക്ക് പ്രചോദനമായിരുന്നുവെന്ന് അൽ ഹംലി ഓർത്തുപറഞ്ഞു: “ഒരു സന്ദർശകയായിരുന്നു ഞാൻ. ഇന്ന് എഴുത്തുകാരിയായി ഇവിടെ നിൽക്കുന്നത് ഒരു വൃത്തം പൂർത്തിയായതുപോലെയാണ്.”ചർച്ചയുടെ അവസാനം, യുവ എഴുത്തുകാർക്ക് പ്രചോദന സന്ദേശവും നൽകി.
അൽ-അമീറി ക്ഷമയും സ്ഥിരതയും, അല്ഹംലി തങ്ങളിലുള്ള കഴിവുകൾ കണ്ടെത്തി രാജ്യത്തിന്റെ സാംസ്കാരിക കഥയിൽ പങ്കുചേർക്കുക എന്നുമാണ് നിർദ്ദേശിച്ചത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment