ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി.
ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബൈയിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു.
ദി കാർ സൂപ്പർ സ്‌റ്റോറിൽ ഷിജിൻ എത്തിയിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. ഒരു വർഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈ സിവിൽ ഡിഫൻസ് എത്തിയാണ് തീയണച്ചത്.