PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇ-ഇൻവോയ്സിംഗ് ബോധവത്കരണ ക്ലാസ് ഇന്ന് അബുദാബിയിൽ.

ഇ-ഇൻവോയ്സിംഗ് ബോധവത്കരണ ക്ലാസ് ഇന്ന് അബുദാബിയിൽ.

ഇ-ഇൻവോയ്സിംഗ് ബോധവത്കരണ ക്ലാസ് ഇന്ന് അബുദാബിയിൽ.

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഐ.ടി വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇ-ഇൻവോയ്സിംഗ് സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 2026 നവംബർ 21 ശനിയാഴ്ച വൈകിട്ട് 7.30ന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രധാന ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇ ഇൻവോയ്സിംഗ് മേഖലയിലെ പുതിയ സംവിധാനങ്ങളെക്കുറിച്ചും ഇ-ഇൻവോയ്സിംഗിന്റെ പ്രാധാന്യം, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചും അവബോധം നൽകുകയാണ് ക്ലാസിന്റെ ലക്ഷ്യം. ASP ഓഡിറ്റിംഗ് എൽ.എൽ.സി സ്ഥാപകനായ  എളവരശൻ സുന്ദരരാജൻ FCA, ASP ഓഡിറ്റിംഗ് എൽ.എൽ.സി ഡയറക്ടർ (ടാക്സേഷൻ & ഓഡിറ്റ്)  അഭിഷേക് എളവരശൻ ACCA എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ഇ-ഇൻവോയ്സിംഗിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്കും സംരംഭകർക്കും അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ക്ലാസ് പ്രയോജനകരമായിരിക്കും എന്ന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 02-6424488

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment