കടയ്ക്കൽ പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
ദുബൈ: ദുബൈ ഖിസൈസിലെ ബിൻ ഷബീബ് മാളിൽ കടക്കൽ പ്രവാസി ഫോറത്തിന്റെ 16 ആമത് വാർഷിക പൊതുയോഗവും കേരളപ്പിറവി ദിനാഘോഷവും നടന്നു. പൊതുയോഗത്തോടനുബന്ധിച്ച് പ്രശസ്ത മെന്റലിസ്റ്റ് ദിൽബർ ഷായുടെ മെന്റലിസ്റ്റ് ഷോയും നടന്നു. പ്രവാസി ഫോറത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട 25 എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് പുതിയ ഭാരവാഹികളെ ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡണ്ടായിരുന്ന സുരേഷ് ഉദയഗിരിയെ വീണ്ടും ഒരു വർഷത്തേക്ക് കൂടി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി നസീർ റാവുത്തരേയും ട്രഷററായി ഷാഫർ മുക്കുന്നതിനേയും തെരഞ്ഞെടുത്തു. നോർക്ക എക്സിക്യൂട്ടീവ് മെമ്പർ (ദുബായ് ചാപ്റ്റർ) ഷബീർ കെ അ ഹമ്മദ് ഉണ്ണിയായിരുന്നു പ്രിസൈഡിങ് ഓഫീസർ. യോഗത്തിൽ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുധീർ ഇളബഴന്നുരും ട്രഷറർ റിപ്പോർട്ട് നേരത്തെയും ട്രഷറർ ആയിരുന്ന ഒരു ഷാഫർ മുക്കുന്നവും അവതരിപ്പിച്ചു. കൂടാതെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത വൈസ് പ്രസിഡണ്ട് മാരായ റഹീം കടയ്ക്കൽ, പ്രവാസി സാന്ത്വനത്തിലൂടെ കഴിഞ്ഞ ഒരു വർഷം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഷംനാദ് കടയ്ക്കൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും കഴിഞ്ഞ ഒരു ഒരു വർഷം കെ പി എഫ് നടത്തിയ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് കലാസാംസ്കാരിക വിഭാഗം വൈസ് പ്രസിഡണ്ട് സിബി ബൈജു അവതരിപ്പിച്ചു. ഷാൻ ചാവരുകുന്ന് സ്പോർട്സ് സെക്ഷന്റെ റിപ്പോർട്ടും ബുനൈസ് കാസിം സംഘടനാ പ്രവർത്തനങ്ങളുടെയും കെപിഎഫ് കണക്ട്ലൂടെയുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് അവതരിപ്പിച്ചു.