കണ്ണൂർ പുതിയങ്ങാടി മഹൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘പുതിയങ്ങാടി വൈബ് – സീസൺ 04’ സംഘടിപ്പിച്ചു.
അബുദാബി : യു.എ.ഇ. പ്രഖ്യാപിച്ച ‘ഇയർ ഓഫ് ദി ഫാമിലി’ യുടെ ഭാഗമായി കണ്ണൂർ പുതിയങ്ങാടി മഹൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘പുതിയങ്ങാടി വൈബ് – സീസൺ 04’ സംഘടിപ്പിച്ചു. പൂർവികർ പകർന്നു നൽകിയ സൗഹൃദ കൂട്ടായ്മയുടെ അറുപതാം വർഷത്തിന്റെ നിറവിൽ, യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുതിർന്നവരും കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങൾ അരങ്ങേറി.
ജനാബ് അഷ്റഫ് ഹസൈനാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കെ.ടി. മാടായി, ഹാരിസ് ലായിൻ, എസ്.വി. സഹീദ്, ജബ്ബാർ, ജാഫർ അബ്ദുള്ള, ശംസുദ്ദീൻ, സി.എച്ച്. നൗഷാദ്, അൻവർ, ബി.സി., അബൂബക്കർ, ഫത്താഹ്, സലീം തുടങ്ങിയവർ നേതൃത്വം നൽകി. വി.പി.കെ., ഡോ. മുഹമ്മദ് സാജിദ്, ഡോ. മൻസൂർ സാലിഹ്, എ.പി. യാസീൻ തങ്ങൾ, സയ്യിദ് ജാബിർ തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വി. ശാക്കിർ നന്ദി പറഞ്ഞു.