PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

അബുദാബി: യു.എ.ഇയിലെ കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കുടുംബ മന്ത്രാലയവും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. കുടുംബത്തിന് മുൻഗണന നൽകിക്കൊണ്ട് ശക്തവും സുസ്ഥിരവുമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന യു.എ.ഇ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം. ‘കുടുംബവർഷ’ത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന ധാരണാപത്രം നിലവിൽ വന്നത്.
അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ചടങ്ങിൽ കുടുംബ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈൽ, ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ സപ്പോർട്ട് സർവീസസ് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർവ അൽ മർസൂഖിയും ബുർജീൽ ഹോൾഡിങ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഒമ്രാൻ അൽ ഖൂരിയും കരാറിൽ ഒപ്പുവെച്ചു.
കുടുംബാരോഗ്യത്തിനായി സമഗ്ര പദ്ധതികൾ
കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ആരോഗ്യ ബോധവൽക്കരണം, സമഗ്ര ആരോഗ്യ പരിപാലന പാക്കേജുകൾ, മാനസികവും ശാരീരികവുമായ മികവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികൾ എന്നിവ ഈ സഹകരണത്തിലൂടെ നടപ്പിലാക്കും. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അമ്മമാർ, കുട്ടികൾ തുടങ്ങിയ പ്രാധാന്യമർഹിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ ഒരുക്കും. വിവാഹം, ഫെർട്ടിലിറ്റി, കുടുംബ വളർച്ച, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദേശീയ നയങ്ങൾ രൂപീകരിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സിന്റെ ആതുരസേവന രംഗത്തെ വിദഗ്ധ സേവനവും നൂതന സങ്കേതങ്ങളും പ്രയോജനപ്പെടുത്തും. മന്ത്രാലയ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്നതോടൊപ്പം പ്രജനന ആരോഗ്യം, മാനസിക ആരോഗ്യം എന്നിവയിൽ ശിൽപശാലകളും ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.
ആരോഗ്യകരമായ വാർദ്ധക്യവും പ്രത്യേക പരിശീലനങ്ങളും
രാജ്യത്തിന്റെ വികസന യാത്രയിൽ മൂല്യങ്ങളും ദേശീയ സ്വത്വവും കൈവിടാതെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ കുടുംബങ്ങളുടെ പങ്ക് നിർണായകമാണെന്നും, അതിന് പിന്തുണയേകുന്നതാണ് ഇത്തരം പങ്കാളിത്തങ്ങളെന്നും മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈൽ വ്യക്തമാക്കി. ആരോഗ്യകരവും ശക്തവുമായ കുടുംബങ്ങളിലൂടെ സുസ്ഥിര സമൂഹം വാർത്തെടുക്കുകയെന്ന യു.എ.ഇ ലക്ഷ്യത്തോടൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പ്രതികരിച്ചു.
ഫെഡറൽ നയങ്ങൾക്ക് അനുസൃതമായി ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള ദേശീയ മാതൃക വികസിപ്പിക്കാനും പങ്കാളിത്തത്തിലൂടെ  ലക്ഷ്യമിടുന്നുണ്ട്. അംഗീകൃത പ്രൊഫഷണൽ നിലവാരത്തിൽ പരിചാരകരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രോഗ്രാം, പ്രഥമ ശുശ്രൂഷ, അത്യാഹിത പ്രതികരണ പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment