PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്രിഫ്  മാളിൽ പ്രവർത്തനം ആരംഭിച്ചു. 

ചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്രിഫ്  മാളിൽ പ്രവർത്തനം ആരംഭിച്ചു. 

ചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്രിഫ്  മാളിൽ പ്രവർത്തനം ആരംഭിച്ചു. 

അബുദാബി : ചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്രിഫ് മാളിൽ പ്രവർത്തനം ആരംഭിച്ചു. മാൾ ഫുഡ് കോർട്ടിലാണ് പ്രവർത്തനം ആരംഭിച്ചത്. ഉത്ഘാടനം സയ്യിദ് ഹബീബ് കോയ തങ്ങൾ ബുഖാരി, യൂസഫ് അഹമ്മദ് മുഹമ്മദ് അൽജാസി, നിർവഹിച്ചു. അബ്ദുൽ കരീം ഉസ്താദ്, സി ഇ ഓയും ഫൗണ്ടറുമായ അജു അബ്ദുൾ റഹ്മാൻ കുഞ്ഞലവി, ചീഫ് ഷെഫ് മുഹമ്മദ് ബഷീർ ചാത്തോലി, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് ഷഹീൻ ആമ്പലത്ത്, ഓപ്പറേഷൻസ് ഹെഡ് ജസീറ സമീർ, പ്രോകെയുർമെന്റ് ഹെഡ്  സമീർ ഇളയടത്ത് പുത്തൻവീട്ടിൽ, എച് ആർ ഹെഡ് അബ്ദുൾ റഹ്മാൻ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പുറത്തു ക്രിസ്പിയും, അകത്തു ജൂസിയും കൊണ്ട് രുചി വിസ്മയം തീർത്ത ചിക് ബൈക്ക് ചിക്കൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാ ദേശക്കാർക്കും പ്രിയ ഫുഡ്  സ്പോട്ട് ആയി മാറുകയായിരുന്നു. ചിക് ബൈക്ക് സ്പെഷ്യൽ മസാല ഇൻജെക്റ്റ് ചെയ്ത , ചിക്കൻ പേസിന്റെ എല്ലാ സ്പെയിസിലും രുചി പകരുന്നു എന്നത് തന്നെയാണ് ബ്രോസ്റ്റഡുകളുടെ കൂട്ടത്തിൽ നിന്നും ചിക് ബൈക്കിനെ വേറിട്ട് നിർത്തുന്നത്. ഡൈനാമിക് സ്ട്രിംപ്സ് , ചിക്കെൻ ലോഡർ ഫ്രൈഡ്സ് , ഫിഷ് ബ്രോസ്റ്റഡ് , ബബിൾ ടീ , ഫ്രൂട്ട്സ് ഷെയ്ഖ് സ്‌പെഷ്യൽ തുടങ്ങിയ ഐറ്റംസിനും ആവശ്യക്കാർ ഏറെയാണ്. ഉത്ഘാടന ഭാഗമായി കസ്റ്റമേഴ്സിനായി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുശ്രിഫ്  മാൾ ഫുഡ് കോർട്ട്  ബ്രാഞ്ചിനോപ്പം , അബുദാബി ഇലക്ട്ര സ്ട്രീറ്റ് , മുസഫ ക്യാപ്പിറ്റൽ മാൾ എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment