ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു: ഒരു മരണം; 5 പേർക്ക് പരുക്ക്
ദുബായ്∙ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദുബായ് സിവിൽ ഡിഫെൻസ് സംഘം സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞവർഷം നവംബർ അഞ്ചിന് ഷെയ്ഖ് സായിദ് റോഡിലെ സൈക്കിൾ വെയർഹൗസിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അർധരാത്രിയോടെയുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫെൻസ് സംഘം കെടുത്തിയത്. അന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.