PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; എമർജൻസി നമ്പർ പുറപ്പെടുവിച്ച് ദുബായ് പോലീസ്.

ദുബായിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; എമർജൻസി നമ്പർ പുറപ്പെടുവിച്ച് ദുബായ് പോലീസ്.

ദുബായിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; എമർജൻസി നമ്പർ പുറപ്പെടുവിച്ച് ദുബായ് പോലീസ്.

ദുബായ്: ദുബായിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ദുബായിലെ താമസക്കാർക്കായി ദുബായ് പോലീസ് എമർജൻസി നമ്പറും പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ആണെങ്കിൽ 999 എന്ന നമ്പറിലേക്കും നോൺ എമർജൻസിസ് ആണെങ്കിൽ 901 എന്ന നമ്പറിലും ബന്ധപ്പെടാം. കനത്ത മഴയെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാം. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ യുഎഇ സെന്റർ ഫോർ മെറ്റീരിയോളജി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉണ്ടായേക്കാം. കടൽ പ്രക്ഷുബ്ധം ആകാനിടയുണ്ടെന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വാഹനം ഓടിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും നിശ്ചിത അകലം പാലിച്ചു വേണം വാഹനം ഓടിക്കേണ്ടതെന്നും അധികൃതർ നിർദ്ദേശിച്ചു. മഴ പെയ്യുമ്പോൾ കാഴ്ച പരിധി കുറയാൻ ഇടയുണ്ട്. അതിനാൽ അമിത വേഗത കുറച്ച് വാഹനം ഓടിക്കാൻ ശ്രദ്ധിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment