PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലിൻറെ  ‘കൊയ്ത്തുത്സവം -2026’ നു   ‘പ്രീഫെസ്റ്റി’ലൂടെ വർണാഭമായ തുടക്കം കുറിച്ചു.

അബുദാബി സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലിൻറെ  ‘കൊയ്ത്തുത്സവം -2026’ നു   ‘പ്രീഫെസ്റ്റി’ലൂടെ വർണാഭമായ തുടക്കം കുറിച്ചു.

അബുദാബി സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലിൻറെ  ‘കൊയ്ത്തുത്സവം -2026’ നു   ‘പ്രീഫെസ്റ്റി’ലൂടെ വർണാഭമായ തുടക്കം കുറിച്ചു.

അബുദാബി : അബുദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ്  കത്തീഡ്രൽ അങ്കണം അക്ഷരാർത്ഥത്തിൽ സംഗീത നൃത്ത സാന്ദ്രമായി മാറിയിരുന്നു. ഇടവകയുടെ കൊയ്ത്തുത്സവത്തിന്റെ വരവറിയിച്ചു കൊണ്ട്  അതിനു മുന്നോടിയായി നടത്തിവരാറുള്ള ‘പ്രീഫെസ്റ്റ്’ ഇത്തവണ കേരളപിറവിദിനമായ നവമ്പർ ഒന്നിന് തന്നയായതു തികച്ചും യാദൃശ്ചികമായിരുന്നു. കേരളത്തനിമയുടെ  രുചിക്കൂട്ടുകളോടെ ഒരുക്കപെട്ട  തട്ടുകടയും , ഭക്ഷണശാലകളും , കുട്ടികളെ ഏറെ ആകർഷിച്ച  കളിപ്പാട്ടക്കടകളും , വിനോദ ശാലകളും ചേർന്ന് ദേവാലയാങ്കണമാകെ  കേരളത്തിലെ ഒരു ഉത്സവ വേദിയുടെ  അന്തരീക്ഷം ഉളവാക്കിയിരുന്നു.  യു എ ഇ യുടെ, ഈ വർഷത്തെ പ്രധാന ആശയമായ   ‘ഇയർ ഓഫ്  ഫാമിലി’ (‘കുടുംബങ്ങളുടെ വർഷം’) യുടെയും അതിനൊപ്പം സമുചിതമായി ചേർത്ത  ‘ഗ്രോയിങ് ഇൻ യൂണിറ്റി ‘ (‘ഒരുമയോടെ വളരുന്നു’) എന്ന ആപ്തവാക്യവും ഈ വർഷത്തെ ‘കൊയ്ത്തുത്സവത്തിന്റെയും’ പ്രധാന  പ്രമേയമാക്കിയിരിക്കുന്നുവെന്നത്,  ഈ രാജ്യത്തോട് ‘ഒരുമിച്ചു ചേർന്ന്  വളരുന്ന’ പ്രവാസികളായ വിവിധ വിശ്വാസ സമൂഹങ്ങളുടെ പേരിൽ , പ്രത്യേകിച്ച് അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീഡ്രലിന് ഈ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഭലനമായിട്ടാണ്.
പ്രാത്ഥനയോടെ ആരംഭിച്ച ‘പ്രീഫെസ്റ് 2026  ‘ സ്വാഗതപ്രസംഗം , ദീപം തെളിയിക്കൽ എന്നിവക്ക് ശേഷം വിവിധ ആത്മീയ സംഘടനകളും , കലാകാരന്മാരും അവതരിപ്പിച്ച അത്യാകർഷണീയമായ സംഗീത, നൃത്ത ,സാംസ്‌കാരിക പരിപാടികൾ  അരങ്ങേറി. MGOCSM ഒരുക്കിയ  ‘മ്യൂസിക് ബാൻഡ്’ , മർത്തമറിയം  വനിതാ സമാജത്തിൻറെ ” Generations  in  Rhythm     – Four Generations  , One   Rythm  , Endless  Memories  ” , സൺ‌ഡേ സ്കൂൾ കുട്ടികളുടെ  ” Seven  Fold  ” നൃത്താവിഷ്കാരം  , യുവജനപ്രസ്ഥാനത്തിൻറെ കഥാപ്രസംഗം, S  D  O F  അവതരിപ്പിച്ച കോൽക്കളി, ഫ്‌ളവേഴ്‌സ് ടി വി ടോപ് സിംഗർ ഫൈനലിസ്റ്റ്   ജെനീലിയ യുടെ പാട്ടുകൾ, അറേബ്യൻ ഊദ് സംഗീതവുമായി പ്രശസ്ത അറബ് കലാകാരൻ  സമി ഹസൻ കോറും, മുപ്പതു കലാകാരികൾ ഒരുമിച്ചു അവതരിപ്പിച്ച  മെഗാ മാർഗംകളി , എന്നിവ ചേർന്നപ്പോൾ പ്രീഫെസ്റ് 2026  അവിസ്മരണീയ അനുഭവമായി മാറി.
മനോഹരമായ പ്രീഫെസ്റ്റിന്റെ അനുഭവം നവംബർ 15 നു നടക്കുവാൻ പോകുന്ന പ്രധാന ഹാർവെസ്റ് ഫെസ്റ്റിവലിന്റെ വലിയ പ്രതീക്ഷകളിലേക്കുള്ള വാതിൽ തുറന്നിരിക്കുകയാണ്. ആ  വലിയ ഉത്സവവേദിയിലേക്ക്  വന്നെത്തുവാൻ  ഏവരും കാത്തിരിക്കുകയാണ്. കത്തീഡ്രൽ വികാരി റവ . ഫാ. ഗീവർഗീസ് മാത്യു, സഹവികാരി  റവ. ഫാ . നിതിൻ മാത്യു, കത്തീഡ്രൽ ട്രസ്റ്റി സാം . ജി . ഡാനിയേൽ ,സെക്രട്ടറി സന്തോഷ് ജോർജ്ജ് , ജോയിന്റ് ഫിനാൻസ് കൺവീനർ അജു തങ്കച്ചൻ,  ജോയിന്റ് ജനറൽ കൺവീനർ ബിജോ വര്ഗീസ്, എന്നിവരുടെ നേതൃത്വത്തിൽ കത്തീഡ്രൽ മാനേജിങ് കമ്മിറ്റിയും , വിവിധ സബ് കമ്മിറ്റികളും, സന്നദ്ധ പ്രവർത്തകരും പ്രീഫെസ്റ്റിന്റെ വാൻ വിജയത്തിനായി പ്രവർത്തിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment