കുറ്റ്യാടി സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ദുബൈയിൽ നിര്യാതനായി. തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് ആണ് മരിച്ചത്. 45 വയസായിരുന്നു. പനി ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ദുബൈ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. റാശിദിയ്യയിൽ വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു അസ്‌ലം. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കാര്യപറമ്പത്ത് പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ. സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.