PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപഞ്ചഗുസ്തിയിൽ കരുത്തുകാട്ടി രാജ്യാന്തര താരങ്ങൾ; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺ

പഞ്ചഗുസ്തിയിൽ കരുത്തുകാട്ടി രാജ്യാന്തര താരങ്ങൾ; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺ

പഞ്ചഗുസ്തിയിൽ കരുത്തുകാട്ടി രാജ്യാന്തര താരങ്ങൾ; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺ

അബുദാബി: കരുത്തും കായികമികവും ആവേശവും കൈകോർത്ത പഞ്ചഗുസ്തി മത്സരത്തിൽ രാജ്യാന്തര താരങ്ങളുടെ തീപാറുന്ന പോരാട്ടം. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് സംഘടിപ്പിച്ച മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ യുകെയുടെ ജെഫ് നിക്കോൾസൺ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടം സ്വന്തമാക്കി. 75 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യൻ താരം ഉമേഷ് ഉണ്ണികൃഷ്ണൻ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ അൻഷയീർ രണ്ടാം സ്ഥാനവും പാകിസ്ഥാന്റെ ഫൈസൽ നദീം മൂന്നാം സ്ഥാനവും നേടി.75 മുതൽ 85 കിലോഗ്രാം വരെയുള്ള വിഭാഗത്തിൽ ഉക്രെയ്ൻ താരം മാക്സിം എതിരാളികളെ മറികടന്ന് ജേതാവായി. ഇന്ത്യയുടെ അബി എബ്രഹാം രണ്ടാം സ്ഥാനവും ബംഗ്ലാദേശിന്റെ സൈഫ് അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

85 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ കരുത്തിന്റെ ആധിപത്യം ഉറപ്പിച്ച ജെഫ് നിക്കോൾസൺ ഒന്നാം സ്ഥാനം നേടി. ഉക്രെയ്‌നിന്റെ വ്ലാദ്മിർ രണ്ടാം സ്ഥാനവും ദക്ഷിണാഫ്രിക്കയുടെ ഫ്രാൻകോയിസ്‌ മൂന്നാം സ്ഥാനവും സ്വന്തമാക്കി.ഓരോ വിഭാഗത്തിലും കരുത്തും തന്ത്രവും ഒരുപോലെ പരീക്ഷിക്കപ്പെട്ട മത്സരങ്ങൾ കാണികളിൽ ആവേശം നിറച്ചു. അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടങ്ങളും താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളും പഞ്ചഗുസ്തി മത്സരത്തെ ശ്രദ്ധേയമാക്കി.മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കെഎസ്‌സി പ്രസിഡന്റ് മനോജ് ടി കെ, സെക്രട്ടറി സജീഷ്, സ്പോർട്സ് സെക്രട്ടറി റഷീദ് അയിരൂർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി വേണു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം പ്രതിനിധികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.രാജ്യാന്തര താരങ്ങളുടെ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് കെഎസ്‌സിയുടെ പഞ്ചഗുസ്തി കായികപ്രേമികൾക്ക് വേറിട്ട അനുഭവമായി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment