ഗ്രാന്റ് പ്രിക്സ് മത്സരങ്ങൾ നേരിട്ട് കാണാൻ അഡ്‌നോക്ക് സൗജന്യ അവസരമൊരുക്കുന്നു.
അബുദാബി: ഫോർമുല 1 ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഇത്തവണത്തെ അബൂദബി ഗ്രാന്റ് പ്രിക്സ് മത്സരങ്ങൾ നേരിട്ട് കാണാൻ അഡ്‌നോക്ക് സൗജന്യ അവസരമൊരുക്കുന്നു. 100 ടിക്കറ്റുകളാണ് കമ്പനി സൗജന്യമായി നൽകുന്നത്. ഭാഗ്യശാലികളായ 50 പേർക്ക് തങ്ങൾക്കൊപ്പം മറ്റൊരാളെയും കൂട്ടി മത്സരം കാണാൻ സാധിക്കും. ഇതിൽ 15 പേർക്ക് ഗ്രാൻഡ്‌സ്റ്റാന്റ് പാസുകളും, 20 പേർക്ക് ആഫ്റ്റർ-റേസ് കൺസേർട്ട് ടിക്കറ്റുകളും, ബാക്കി 15 പേർക്ക് അബൂദബി എക്സ്പീരിയൻസ് ടിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക. 2026 ഡിസംബർ 1 വരെ അപേക്ഷ സമർപ്പിക്കാം. www.adnoc.ae/adgp എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.