PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബൈയിൽ ഡെലിവറി റൈഡർമാർക്കായി 23 വിശ്രമകേന്ദ്രങ്ങൾ ഉച്ച വിശ്രമ നിയമത്തിന്റെ ഭാ​ഗമായാണ് നീക്കം.

ദുബൈയിൽ ഡെലിവറി റൈഡർമാർക്കായി 23 വിശ്രമകേന്ദ്രങ്ങൾ ഉച്ച വിശ്രമ നിയമത്തിന്റെ ഭാ​ഗമായാണ് നീക്കം.

ദുബൈയിൽ ഡെലിവറി റൈഡർമാർക്കായി 23 വിശ്രമകേന്ദ്രങ്ങൾ ഉച്ച വിശ്രമ നിയമത്തിന്റെ ഭാ​ഗമായാണ് നീക്കം.

ദുബൈ: ഡെലിവറി ബൈക്ക് റൈഡർമാർക്കായി വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). ദുബൈയിലെ വിവിധ ബസ്, മെട്രോ സ്റ്റേഷനുകളിലായി ആകെ 23 താൽക്കാലിക വിശ്രമകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 15 എണ്ണമായിരുന്നു. ദുബൈയിലെ ഡെലിവറി മേഖലയിലുണ്ടായ വളർച്ചയും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് കൂടുതൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ അതോറിറ്റി തയാറായത്.

വിവിധ സർക്കാർ സ്ഥാപനങ്ങളുമായും പങ്കാളികളുമായും സഹകരിച്ചാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്. ഉച്ചസമയത്തെ കടുത്ത ചൂടിൽ നിന്നും റൈഡർമാർക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ജാഫിലിയ ബസ് സ്റ്റേഷൻ, അൽ ഖിസൈസ് ബസ് സ്റ്റേഷൻ, അൽ കരാമ ബസ് സ്റ്റേഷൻ, സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ, അൽ ഫുർജാൻ മെട്രോ സ്റ്റേഷൻ, ഡി.എം.സി.സി മെട്രോ സ്റ്റേഷൻ, ബുർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷൻ, ഇ ആൻഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment