PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസൗഹൃദത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി പെരിയ സൗഹൃദവേദി; പുതിയ നേതൃത്വത്തിന് തുടക്കം

സൗഹൃദത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി പെരിയ സൗഹൃദവേദി; പുതിയ നേതൃത്വത്തിന് തുടക്കം

സൗഹൃദത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി പെരിയ സൗഹൃദവേദി; പുതിയ നേതൃത്വത്തിന് തുടക്കം

അബുദാബി: പെരിയ സൗഹൃദ വേദിയുടെ 2025–26 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 21-ന് ദുബായ് അൽ ഖുസൈസിലെ സ്പോർട്സ് സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് മുരളി ആയമ്പാറ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ രക്ഷാധികാരി സുരേന്ദ്രൻ കെ.ആർ, മുൻ രക്ഷാധികാരി ബാലകൃഷ്ണൻ മാരങ്കാവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഖിലേഷ് മാരങ്കാവ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകൾ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം അവ ജനറൽ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു. തുടർന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ടി.വി.സുരേഷ്കുമാർ പ്രിസൈഡിങ് ഓഫീസറായുള്ള തിരഞ്ഞെടുപ്പ് നടപടികളിലൂടെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹരീഷ് മേപ്പാടിനെ പ്രസിഡന്റായും, ഹരീഷ് പെരിയയെ ജനറൽ സെക്രട്ടറിയായും, ഹരിപ്രസാദ് പുല്ലായിക്കൊടിയെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: രമേശ് പെരിയ(രക്ഷാധികാരി), പ്രകാശ് നിടുവോട്ട്(വൈസ് പ്രസിഡന്റ്) ,ദിവ്യ കുട്ടികൃഷ്ണൻ(ജോയിന്റ് സെക്രട്ടറി),അനിൽ എരോൽ (ജോയിന്റ് ട്രഷറർ) , കുട്ടികൃഷ്ണൻ (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ(സ്പോർട്സ് കൺവീനർ), ജയകുമാർ പെരിയ (ചാരിറ്റി കൺവീനർ), അനുരാജ് കാമലോൻ (മീഡിയ കോർഡിനേറ്റർ) ദീപ ജയകുമാർ(വനിതാ കൺവീനർ), സതീഷ്ണ ഭരത്(വനിതാ ജോയിന്റ് കൺവീനർ) യോഗത്തിൽ സംസാരിച്ച ഭാരവാഹികൾ, സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനും അംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു. കൂടാതെ, വരുന്ന വർഷം സംഘടനയുടെ സിൽവർ ജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും ജീവകാരുണ്യ പദ്ധതികളും കുടുംബസംഗമങ്ങളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്നും വ്യക്തമാക്കി.പ്രവാസ ജീവിതത്തിനിടയിലും സ്വന്തം നാടിന്റെ പാരമ്പര്യവും സംസ്കാരവും സൗഹൃദബന്ധങ്ങളും തലമുറകളിലേക്ക് പകർന്നു നൽകിക്കൊണ്ട് ഇരുപത്തിനാലു വർഷമായി മുന്നേറുന്ന പെരിയ സൗഹൃദ വേദി, സിൽവർ ജൂബിലി വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമായ സാമൂഹിക-സാംസ്കാരിക ഇടപെടലുകൾക്ക് വേദിയൊരുക്കുകയാണ്. പെരിയയുടെ പാരമ്പര്യവും സൗഹൃദത്തിന്റെ ഊഷ്മളതയും കൂട്ടായ്മയുടെ കരുത്തും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ദൃഢനിശ്ചയത്തോടെയാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. സംഘടനയുടെ 25-ാം വാർഷികാഘോഷങ്ങൾ പ്രവാസ ലോകത്ത് ശ്രദ്ധേയമായ ഒരു ആഘോഷവേദിയാക്കി മാറ്റാനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഭാരവാഹികൾ പ്രവർത്തനം ആരംഭിച്ചത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment