ഡി കെ ഐ സി സി അബുദാബി സെൻട്രൽ കമ്മിറ്റി ഇഫ്താർ മീറ്റ് 2026 സംഘടിപ്പിച്ചു.
അബുദാബി: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ (ഡി കെ ഐ സി സി) അബുദാബി സെൻട്രൽ കമ്മിറ്റി ഇഫ്താർ മീറ്റ് 2026 സംഘടിപ്പിച്ചു. ഡി കെ ഐ സി സി അബുദാബി പ്രസിഡന്റ്ഷി ഹാബുദീൻ റഷാദി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ത്വാഹാ ബാഖവി സ്വാഗതം പറഞ്ഞു. അബ്‌ദുൾ സലാം മൗലവി തഴവ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു. വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പിടിക്കണമെന് അദ്ദേഹം ചടങ്ങിൽ ഉദ്ബോധിപ്പിച്ചു. അമീർ കല്ലമ്പലം, ഷാഫി പനവൂർ, നിസാം പനവൂർ, ഷോജ ഡീസന്റ്മുക്ക്,നിസാം ചങ്ങനാശേരി എന്നിവർ ആശംസകൾ നേർന്നു.ഫൈസൽ പനവൂർ നന്ദി അറിയിച്ചു. അബുദാബി ഹംദാൻ സ്ട്രീറ്റ് റഹ്മത് കാലിക്കറ്റ് റെസ്റ്റോറന്റ്റ് പാർട്ടിഹാളിലാണ് പരിപാടി അരങ്ങേറിയത്. സാമൂഹിക സാസ്‌കാരിക രംഗത്തെ നിരവധിപേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.