PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒരുമയുടെ ഓണപ്പൊലിമ : വടകര എൻ.ആർ.ഐ ഫോറം-അബുദാബി ഓണം–ഗാന്ധി ജയന്തി ആഘോഷം 2026 സംഘടിപ്പിച്ചു.

ഒരുമയുടെ ഓണപ്പൊലിമ : വടകര എൻ.ആർ.ഐ ഫോറം-അബുദാബി ഓണം–ഗാന്ധി ജയന്തി ആഘോഷം 2026 സംഘടിപ്പിച്ചു.

ഒരുമയുടെ ഓണപ്പൊലിമ : വടകര എൻ.ആർ.ഐ ഫോറം-അബുദാബി ഓണം–ഗാന്ധി ജയന്തി ആഘോഷം 2026 സംഘടിപ്പിച്ചു.

അബുദാബി: വടകര എൻ.ആർ.ഐ ഫോറം-അബുദാബിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം–ഗാന്ധി ജയന്തി ആഘോഷങ്ങൾ അൽ വത്ബ നെസ്റ്റ് ഫാമിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാമൂഹിക, സാംസ്കാരിക, വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും ഫോറം കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വടകര എൻ.ആർ.ഐ ഫോറം സ്ഥാപക പ്രസിഡന്റ്‌  ഇന്ദ്ര തയ്യിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ബഷീർ കപ്ലിക്കണ്ടി ആമുഖ പ്രസംഗം നടത്തി. ആദർശ് നന്ദി രേഖപ്പെടുത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഓണാഘോഷ ഘോഷയാത്രയ്ക്ക് മഹാബലി, ഓണപ്പൊട്ടൻ, പുലികളി എന്നിവയും ബാലികമാരുടെ താലപ്പൊലിയും വർണപ്പകിട്ടേകി. ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തനൃത്യങ്ങളും ഓണപ്പാട്ടുകളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഓണസന്ദേശം വിളിച്ചോതിയ ആഘോഷങ്ങൾ കുടുംബാംഗങ്ങൾക്ക് ഹൃദ്യമായ അനുഭവമായി.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി, ‘ഗാന്ധിജിയുടെ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച കൊളാഷ് രചനാ മത്സരം ശ്രദ്ധേയമായി. കുട്ടികളുടെ സജീവ പങ്കാളിത്തവും മികച്ച സർഗാത്മക പ്രകടനങ്ങളും മത്സരത്തെ വേറിട്ട അനുഭവമാക്കി. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മുതിർന്ന നേതാക്കളായ രവീന്ദ്രൻ മാസ്റ്റർ, ഇബ്രാഹിം ബഷീർ, ജയകൃഷ്ണൻ, റജീദ്, സുരേഷ് കുമാർ, ബാസിത്, യാസിർ അറഫാത് കല്ലേരി, വനിതാ വിഭാഗം നേതാക്കളായ ലെമിന യാസിർ, ആഷിക റിനീഷ്, ബാലവേദി ഭാരവാഹികളായ മിൻഹ റിയാസ്, ഹിഷാൻ വികാസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളുടെയും വനിതാ വിഭാഗത്തിന്റെയും നിസ്വാർത്ഥവും കൂട്ടായതുമായ പ്രവർത്തനങ്ങൾ ആഘോഷങ്ങളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. എല്ലാ കുടുംബാംഗങ്ങളെയും ഒരുമയുടെ വേദിയിൽ ഒന്നിപ്പിച്ച ഈ ആഘോഷം വടകര എൻ.ആർ.ഐ ഫോറം-അബുദാബിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പ്രചോദനവും പകർന്നു നൽകുന്നതായി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment