PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ പുസ്തകമേള ; 17 രാജ്യങ്ങളിലെ 50ലധികം അറബ് എഴുത്തുകാർ പങ്കെടുക്കും.

ഷാർജ പുസ്തകമേള ; 17 രാജ്യങ്ങളിലെ 50ലധികം അറബ് എഴുത്തുകാർ പങ്കെടുക്കും.

ഷാർജ പുസ്തകമേള ; 17 രാജ്യങ്ങളിലെ 50ലധികം അറബ് എഴുത്തുകാർ പങ്കെടുക്കും.

ഷാർജ: നാല്‍പ്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (എസ്‌.ഐ.ബി.എഫ്) 17 അറബ് രാജ്യങ്ങളിൽ നിന്നുള്ള 50 ലധികം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. നോവൽ, കവിത, നിരൂപണം, നാടകം, കല, ചരിത്രം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരാണ് മേളയിലെ സാംസ്കാരിക പരിപാടികളിൽ അണിനിരക്കുന്നത്. നവംബർ നാലുമുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്‍ററിലാണ് പുസ്​​തക മേള. എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും നേരിട്ട് കാണാനും, അറബ് സാഹിത്യവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനും സന്ദർശകർക്ക് ഇവിടെ അവസരമൊരുങ്ങും.
ഡോ. സുൽത്താൻ അൽ അമീമി, അലി അബു അൽ റീശ്​, റീം അൽ കമാലി, നദിയ അൽ നജ്ജാർ തുടങ്ങിയ പ്രമുഖ യു.എ.ഇ എഴുത്തുകാരും പണ്ഡിതന്മാരും മേളയിലുണ്ടാകും. യു.എ.ഇക്ക്​ പുറത്തുള്ള നിരവധി അറബ് എഴുത്തുകാരും കലാകാരന്മാരും മേളയിലെത്തും. ഈജിപ്ഷ്യൻ നടൻ ഖാലിദ് അൽ സാവി, കുവൈത്ത്​ നോവലിസ്റ്റ് സൗദ് അൽസനൂസി, ലെബനീസ് നോവലിസ്റ്റ് നജ്​വ  ബറാകത്ത്, സുഡാനീസ് നോവലിസ്റ്റുകളായ അമീർ താജ്​ അൽസിർ, ഹമ്മൂർ സിയാദ, സൗദി എഴുത്തുകാരി ഉമൈമ അൽ ഖമീസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment