PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകപ്പലിൽ ചോർച്ച, എണ്ണ പരന്നൊഴുകി; ഉമ്മുൽഖുവൈനിലെ എല്ലാ ബീച്ചുകളും അടച്ച് യുഎഇ.

കപ്പലിൽ ചോർച്ച, എണ്ണ പരന്നൊഴുകി; ഉമ്മുൽഖുവൈനിലെ എല്ലാ ബീച്ചുകളും അടച്ച് യുഎഇ.

കപ്പലിൽ ചോർച്ച, എണ്ണ പരന്നൊഴുകി; ഉമ്മുൽഖുവൈനിലെ എല്ലാ ബീച്ചുകളും അടച്ച് യുഎഇ.

ദുബായ്: യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ തീരപ്രദേശത്ത് ഒരു ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് അവിടത്തെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചതായി രാജ്യത്തെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എണ്ണ കടലിൽ പരക്കുന്നത് നിയന്ത്രിക്കാനും സമുദ്ര പരിസ്ഥിതിക്കുള്ള ആഘാതം കുറയ്ക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു.ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ പ്രദേശങ്ങളിൽ എണ്ണയുടെ ഗന്ധം അനുഭവപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. എന്നാൽ, ഈ ഗന്ധം മൂലം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

കടൽജീവികളെയും സമുദ്ര പരിസ്ഥിതിയെയും എണ്ണച്ചോർച്ച എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്താൻ തീരദേശ സർവേകൾ നടന്നുവരികയാണ്. സുരക്ഷാ സാങ്കേതിക പരിശോധനകൾ പൂർത്തിയാകുന്നതുവരെ ബീച്ചുകൾ അടഞ്ഞുതന്നെ കിടക്കും. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ചോർച്ച ബാധിച്ച മേഖലകളിൽ മീൻപിടിത്തം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment