സർ സയ്യിദ് കോളേജ് തളിപ്പറമ്പ അലുംനി അബുദാബി ചാപ്റ്റർ “SSCAAD സോക്കർ ഫെസ്റ്റ് 2026” സംഘടിപ്പിച്ചു.
അബുദാബി: അബുദാബിയിലെ ഹുദൈരിയാത് 321 സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫ) മത്സരങ്ങൾ നടത്തി. ഫൈനൽ മത്സരത്തിൽ, ഡി.ഡി.പി ഫ്രൈറ്റ് ഹസ്ലേഴ്‌സ് ടീം കെയ്‌നസ് എഫ്.സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയായ അലുംനി ചെയർമാൻ അജയ് കുമാർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു. ഇൻഫിനിറ്റി ഇൻഫ്ര എനർജി എം.ഡി ഹാഷിം അബ്ദുൽ അസീസ് മുഖ്യാതിഥിയായിരുന്നു. അലുംനി വർക്കിംഗ് ചെയർമാൻ മുഹമ്മദലി മാങ്കടവ്, ജനറൽ സെക്രട്ടറി നൗഫൽ സി.പി, ട്രഷറർ സൽസബീൽ ഹംസ, സോക്കർ ഫെസ്റ്റ് 2026 ജനറൽ കൺവീനർ ഷക്കീർ അഹമ്മദ്, കോഓർഡിനേറ്റർ റഫീഖ് എസ്.എൽ.പി, അഷ്‌റഫ് കെ വി, കാസിം അബൂബക്കർ, മുസ്തഫ മൈദാനി, നൗഷാദ് മാഹി എന്നിവർ ട്രോഹി വിതരണം നടത്തി. ഇബ്രാഹിം കെ.എൻ, അഫ്സൽ കെ.സി, അബ്ദുൽ നാസർ, റാഷിദ് ഹമീദ്, ഹബീബ് വി, അഷ്‌റഫ് അഹമ്മദ്, മുഹമ്മദ് സാദിഖ് കെ, അൻസാർ അഞ്ചില്ലത്ത്, സയീദ് വി , സുബൈർ പി വി ,നസീബ് കൊവ്വ, ഷബീർ അള്ളാംകുളം, രഞ്ജിത്ത് രാമചന്ദ്രൻ, സഹീദ് എസ് വി, ഫാത്തിമ നാസർ, ഷബ്റീന കാസിം, ഷബീന ശകീർ, സൽമ സബീൽ, ജിഫ്‌ഷാന മുഹമ്മദ് അലി, ഫെബിന റഫീഖ് എന്നിവർ ടൂർണ്ണമെന്റ് നിയന്ത്രിച്ചു. അഡ്വ: കെ വി മുഹമ്മദ് കുഞ്ഞി, വി.പി.കെ അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു. സ്നാക്സ് പാചക മത്സരത്തിൽ നദീറ ഷഹബാസും മെഹന്ദി ഡിസൈനിങ് മത്സരത്തിൽ റഫ്ഷ അഷ്റഫും വിജയികളായി