ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ:‘ക്രിയേറ്റീവ് റൈറ്റിംഗ് സ്പേസ്’ ഏറെയേറെ ശ്രദ്ധ നേടുന്നു.
ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2025-ൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ‘ക്രിയേറ്റീവ് റൈറ്റിംഗ് സ്പേസ്’ ഏറെയേറെ ശ്രദ്ധ നേടുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഫീസ് നൽകി പങ്കെടുക്കാവുന്ന ഈ വിഭാഗത്തിൽ കുട്ടികളോടൊപ്പം നിരവധി മുതിർന്നവരും സജീവമായി പങ്കെടുക്കുന്നു.
ട്രെയിനർമാർ ഇല്ലെങ്കിലും, എഴുതാനുളള പ്രോംപ്റ്റുകൾ തിരഞ്ഞെടുക്കാനും പേജുകൾ ഒറഞ്ച് കോംബർ ഉപയോഗിച്ച് ബൈൻഡ് ചെയ്യാനും സഹായിക്കുന്നു. “Start Your Story” സ്റ്റേഷനിൽ പരിചയമില്ലാത്ത ഒരു വായനക്കാരന് കത്ത് എഴുതുക, ഇഷ്ട കഥാപാത്രത്തെ വരയ്ക്കുക, ഇഷ്ട എഴുത്തുകാരനോട് കുറിപ്പ് എഴുതുക, വായനയുടെ ടൈംലൈൻ തയ്യാറാക്കുക തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ‘Bind Your Book’ കോർണറിൽ വെള്ളി/ആംബർ കവറുകളിൽ പങ്കെടുത്തവരുടെ ചെറിയ പുസ്തകം ബൈൻഡ് ചെയ്യാം. “ഇത് ഒരു സാധാരണ വർക്ക്‌ഷോപ്പ് അല്ല; ഭാവിയിലെ എഴുത്തുകാരെ പ്രചോദിപ്പിക്കാനുള്ള പ്രവർത്തനമാണ്,” എന്ന് pavilion facilitator ആയ ഹനീൻ അനായ വ്യക്തമാക്കി.