PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHസുള്ളിയ എഞ്ചിനീയേർസ് അലുമിനി സംഘടിപ്പിക്കുന്ന ഓണം- ദസറ ആഘോഷം നാളെ അജ്മാനിൽ.

സുള്ളിയ എഞ്ചിനീയേർസ് അലുമിനി സംഘടിപ്പിക്കുന്ന ഓണം- ദസറ ആഘോഷം നാളെ അജ്മാനിൽ.

സുള്ളിയ എഞ്ചിനീയേർസ് അലുമിനി സംഘടിപ്പിക്കുന്ന ഓണം- ദസറ ആഘോഷം നാളെ അജ്മാനിൽ.

ഷാർജ: കെ വി ജി കോളേജ് ഓഫ് എൻജിനീയറിങ് സുള്ളിയ-യിലെ പൂർവ്വവിദ്യാർഥികളുലെ  യു എ ഇ യിലുള്ള  കൂട്ടായ്മയായ സുള്ളിയ എഞ്ചിനീയേർസ് അലുമിനി സംഘടിപ്പിക്കുന്ന ഓണം- ദസറ  ആഘോഷ  പരിപാടിയായ ”സംഗമോത്സവ് -2026” ഒക്ടോബർ 11 ഞായറാഴ്ച, അജ്മാനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ  രാവിലെ 9 മണി മുതൽ വൈകീട്ട്  6 മണി  നടക്കും. വർണ്ണാഭമായ ഘോഷയാത്ര, സാസ്‌ക്കാരിക സമ്മേളനം ,  വിവിധയിനം മത്സരങ്ങൾ, അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ , ഓണസദ്യ, വിവിധയിനം നാടൻ കളികൾ എന്നിവയെല്ലാം  ആഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കും. പ്രശസ്ത നർത്തകിയും  അഭിനേതാവായ ഷംന  കാസിം , അക്കാദമി ഓഫ് ലിബറൽ എഡ്യൂക്കേഷൻ സുള്ളിയ ജനറൽ സെക്രട്ടറി അക്ഷയ് കെ. സി , എന്നിവർ അതിഥികളായി എത്തുന്ന ആഘോഷ പരിപാടിയിൽ  യു എ എയിലെ  വിവിധ എമറേറ്റുകളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികളും അവരുടെ കുടുംബ അംഗങ്ങളും പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ  വിവരങ്ങൾക്ക് 055 9363298 ( നൗഫൽ ) എന്ന നമ്പറിൽ ബന്ധപ്പെടാം.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment