അബുദാബിയിൽ ‘ബർസാത് സംഗീതരാവ് 2026’ സംഘടിപ്പിച്ചു സമീർ ബിൻസിയുടെയും ഇമാം മജ്ബൂറിന്റെയും സംഗീതാവതരണങ്ങൾ ശ്രദ്ധേയമായി
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ‘ബർസാത് സംഗീതരാവ് 2026’ ശ്രദ്ധേയമായി. സൂഫി സംഗീതവും ഗസലും കോർത്തിണക്കിയ പരിപാടിയിൽ ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും സംഘവും നിറഞ്ഞ സദസ്സിൽ സംഗീതാവതരണങ്ങൾ നടത്തി. സംഗീത രാവ് കലാ ആസ്വാദകർക്ക് പുത്തൻ അനുഭവം പകർന്നു.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ കൾച്ചറൽ വിങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൾച്ചറൽ വിങ് ജനറൽ കൺവീനർ അബ്ദുറഹ്മാൻ പൊവ്വൽ സ്വാഗതം പറഞ്ഞു. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുൽ റൗഫ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുൽ അസീസ് കാലിയാടാൻ, വൈസ് പ്രസിഡന്റ് വി. പി. കെ. അബ്ദുള്ള, അഡ്മിൻ സെക്രട്ടറി അബ്ദുല്ല നദ്‌വി, സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ, ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡി അബ്‌ദുറഹ്‌മാൻ ഹാജി, ആയുര ആരോഗ്യ അബുദാബി മാനേജിങ് ഡയറക്ടർ ശ്രീജിത്ത് രഘുവരൻ, റോയൽ ഗൾഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, കൾച്ചറൽ വിങ് കൺവീനർ ശംസുദ്ധീൻ നരിക്കോടൻ എന്നിവർ ആശംസകൾ നേർന്നു. IIC കൾച്ചറൽ വിങ് കൺവീനർ സമീർ തവനൂർ നന്ദി രേഖപ്പെടുത്തി. ഇബ്രാഹിം മുസ്‌ലിയാർ, അഷ്‌റഫ് പൊന്നാനി, യൂസുഫ് മാട്ടൂൽ, അഹ്‌മദ് ബെല്ല കടപ്പുറം, ജാഫർ തങ്ങൾ നാദാപുരം, എ. എം. അൻസാർ, റഫീഖ് പൂവത്താനി, അബ്ദുൽ സലാം ടി. കെ., സ്മിത (ILA) എന്നിവർ പങ്കെടുത്തു.കലാകാരൻമാർക്ക് അബുദാബിയിലെ പ്രശസ്ത ചിത്രകാരൻ സലിം ആർട്ടിസ് വരച്ച വര ചടങ്ങിൽ വെച്ച് ബിൻസിയും ഇമാമും ടീമിന് സെന്റർ ഭാരവാഹികൾ കൈമാറി.