PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക്​​ സമാപനം.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക്​​ സമാപനം.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക്​​ സമാപനം.

ഷാർജ: എക്സ്പോ സെന്‍ററിൽ 11 ദിവസമായി വായനക്കാരെയും കലാ, സാഹിത്യ ആസ്വാദകരെയുമൊക്കെ വിരുന്നുട്ടിയ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. ലോകത്തിന്‍റെ വിഭിന്ന കോണുകളിൽനിന്നുള്ള ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാനും പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താനും സാംസ്കാരിക ചർച്ചകളും കലാപരിപാടികളും ആസ്വദിക്കാനുമുള്ള അവസാന അവസരമാണ് സമാപന ദിനം സന്ദർശകരെ കാത്തിരിക്കുന്നത്. നോവൽ, കവിത, ചരിത്രം, തത്വശാസ്ത്രം, ശാസ്ത്രം, പാചകം, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങി വൈിധ്യമാർന്ന പുസ്തകങ്ങളുടെ വിപുലമായ ശേഖരം ​ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച സന്ദർശകരുടെ വൻ തിരക്ക് പരിഗണിച്ച് പുസ്തകമേളയുടെ പ്രവർത്തന സമയം അർധരാത്രി വരെ നീട്ടിയിരുന്നു.
സമാപന ദിനത്തിൽ ശ്രദ്ധേയമായ സാഹിത്യ ചർച്ചകളും കഥപറച്ചിൽ സെഷനുകളും നടക്കും. അന്തരിച്ച ഇന്ത്യൻ പണ്ഡിതനും കവിയുമായ ഷൗക്കത്ത് പർദേശിയുടെ ജീവിതവും സാഹിത്യ സംഭാവനകളും ഉദ്​ഘോഷിക്കുന്ന ‘ദസ്താനേ ഷൗക്കത്ത് പർദേശി’ എന്ന പരമ്പരാഗത ഇന്ത്യൻ കഥപറച്ചിൽ (ദസ്താൻഗോയി) ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ ഇന്‍റലക്ച്വൽ ഹാളിൽ സാഹിൽ ആഗ അവതരിപ്പിക്കും. വൈകിട്ട് ആറുമണിക്ക് ഫോറം ഒന്നിൽ റിയ ചോപ്ര പങ്കെടുക്കുന്ന ‘ദി റീഡർ ഈസ് നൗ ഇൻ ദി റൂം’ എന്ന സെഷൻ സോഷ്യൽ മീഡിയ കാലത്തെ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംവാദമാണ്​. തുടർന്ന് 7.15-ന് ഫോറം രണ്ടിൽ നടിയും എഴുത്തുകാരിയും സഞ്ചാരിയുമായ ഷെഹനാസ് ട്രഷറിവാല തന്‍റെ യാത്രാനുഭവങ്ങളും സർഗാത്മകതയും പങ്കുവെക്കും. വായനക്കാർക്കായി പ്രത്യേക ഓഫറുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഷാർജ പബ്ലിക് ലൈബ്രറീസ് പവലിയനിൽ മുതിർന്നവർക്കുള്ള അംഗത്വ ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. വർഷം മുഴുവൻ ലൈബ്രറി സേവനങ്ങളും വിപുലമായ പുസ്തക ശേഖരവും പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.  കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ആകർഷകമായ നാടകാവതരണവും സമാപന ദിനത്തിലുണ്ട്. വൈകിട്ട് ആറുമണിക്ക് ഔട്ട്‌ഡോർ തിയേറ്ററിൽ ‘വാട്ടർലാൻഡ്’ എന്ന നാടകം അരങ്ങേറും. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് സുരക്ഷിതത്വം തേടുന്ന ഉഭയജീവികളുടെ സാഹസിക യാത്രയിലൂടെ, വ്യത്യാസങ്ങൾ മറന്ന് ഒത്തൊരുമയോടെ ജീവിക്കേണ്ടതിന്‍റെ സന്ദേശമാണ് നർമവും ആകാംക്ഷയും നിറഞ്ഞ ഈ നാടകം നൽകുന്നത്.
ബെസ്റ്റ് സെല്ലറുകൾക്ക്​ വൻ ഡിമാൻഡ്
ഷാർജ പുസ്തകമേളയിൽ ക്ലാസിക് കൃതികൾക്കൊപ്പം പുതിയ ബെസ്റ്റ് സെല്ലറുകൾക്കും വൻ ഡിമാൻഡ്. കുട്ടികൾക്കിടയിൽ ജെഫ് കിന്നിയുടെ ‘ഡയറി ഓഫ് എ വിംപി കിഡ്’ പരമ്പരയിലെ ഏറ്റവും പുതിയ പുസ്തകമായ ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ തരംഗമാകുന്നു. ജെയിംസ് ക്ലിയറിന്‍റെ ‘അറ്റോമിക് ഹാബിറ്റ്‌സി’നും ആവശ്യക്കാരേറെയുണ്ട്​. ത്രില്ലർ-മിസ്റ്ററി വിഭാഗത്തിൽ മാർവലിന്‍റെ ജെസീക്ക ജോൺസ് കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ലിസ ജുവലിന്‍റെ ‘ബ്രേക്കിങ്​ ദി ഡാർക്ക്’, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ബുക്ക്ടോക്കി’ലൂടെ പ്രശസ്തമായ തോഷികാസു കവാഗുച്ചിയുടെ ‘ബിഫോർ ദി കോഫി ഗെറ്റ്സ് കോൾഡ്’ എന്ന ജാപ്പനീസ് നോവൽ എന്നിവക്കും മികച്ച വിൽപനയാണുള്ളത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment