ഗസൽ ഗായകരായ ബിൻസിയും ഇമാമും അബുദാബിയിൽ നാളെ ബർസാത് സംഗീത വിരുന്ന് ഒരുക്കും.
അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിങ് “എ നൈറ്റ് ഓഫ് സോൾഫുൾ മ്യൂസിക് – ബർസാത്” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്നു നാളെ അരങ്ങേറും. പ്രശസ്ത ഗസൽ ഗായകരായ ബിൻസിയും ഇമാമും സംഘവുമാണ് സംഗീത വിരുന്നു ഒരുക്കുന്നത്. ഒക്ടോബർ 10 ന് രാത്രി 7:30 ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രധാന വേദിയിൽ ആണ് അരങ്ങേറുക. പ്രവേശനം സൗജന്യമാണ്.