PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി

ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി

ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി

അബുദാബി: ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി.മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി ചേർന്ന് നടത്തിയ ബോധവൽക്കരണത്തിലാണ് സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാകുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചത്.പ്രധാന റോഡുകൾ, തിരക്കേറിയ ഇടങ്ങൾ, വാഹനങ്ങൾക്ക് ഇടയിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗ് എന്നിവ ഒഴിവാക്കണം. അനുവദിച്ചിട്ടുള്ള പ്രത്യേക ട്രാക്കുകളിൽ മാത്രമേ ഇ-സ്‌കൂട്ടറുകൾ ഓടിക്കാവൂ. ഇ-സ്‌കൂട്ടർ യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ്, നീ പാഡുകൾ, എൽബോ പ്രൊട്ടക്ഷൻ എന്നിവ ധരിക്കണം.‘സ്മാർട്ട് റോഡ് സേഫ്റ്റി’ പദ്ധതിയുടെ ഭാഗമായി ഇത്തരം ബോധവൽക്കരണ പ്രചാരണങ്ങൾ തുടരുമെന്നും ട്രാഫിക് സുരക്ഷ എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment