PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഡ്രൈവറില്ലാ വാഹന പരീക്ഷണത്തിന് തുടക്കം; പശ്ചിമേഷ്യയിലെ ആദ്യ മൊബിലിറ്റി ലാബ് തുറന്ന് ദുബൈ.

ഡ്രൈവറില്ലാ വാഹന പരീക്ഷണത്തിന് തുടക്കം; പശ്ചിമേഷ്യയിലെ ആദ്യ മൊബിലിറ്റി ലാബ് തുറന്ന് ദുബൈ.

ഡ്രൈവറില്ലാ വാഹന പരീക്ഷണത്തിന് തുടക്കം; പശ്ചിമേഷ്യയിലെ ആദ്യ മൊബിലിറ്റി ലാബ് തുറന്ന് ദുബൈ.

ദുബൈ: ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിന് മൊബിലിറ്റി ലാബ് പ്രവർത്തനമാരംഭിച്ചു. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണകേന്ദ്രം. ദുബൈ സിലിക്കൺ ഒയാസിസിലാണ് പരീക്ഷണത്തിനുള്ള റോഡ് ഉൾപ്പെടെയുള്ള മൊബൈലിറ്റി ലാബ് സജ്ജമാക്കിയിരിക്കുന്നത്.സിലിക്കണ്‍ ഒയാസിസിനകത്ത് പ്രത്യേക ട്രാക്കുകളിൽ തുടങ്ങി അല്‍ ഖുദ്റ വരെ നീളുന്ന പൊതുനിരത്തുകളിലും ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ദുബൈ മൊബിലിറ്റി ലാബ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ കാലാവസ്ഥകളിലും റോഡിലെ പ്രത്യേക സാഹചര്യങ്ങളിലും ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ എങ്ങനെ സുരക്ഷിതമായി സഞ്ചരിക്കുന്നു എന്ന പരിശോധനകളാണ് ലാബിൽ നടക്കുക.248 സങ്കീര്‍ണ സാഹചര്യങ്ങളാണ് ലാബില്‍ ഒരുക്കിയിട്ടുള്ളത്. വാഹനങ്ങളുടെ സെന്‍സറുകളുടെ കാര്യക്ഷമത, റോഡിലെ മറ്റ് വാഹനങ്ങളുമായുള്ള ഇടപെടല്‍, 60 കിലോവാട്ടിന്റെ മൂന്ന് ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ എന്നിവയും ഈ ലാബില്‍ ഉള്‍പ്പെടുന്നു. ടെസ്ല, വിറൈഡ് , പോണി.എഐ തുടങ്ങിയ കമ്പനികളുടെ ഡ്രൈവറില്ലാ വാഹനങ്ങൾ ഇവിടെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. പരിശോധാ ഏജന്‍സിയായ ‘ഡെക്ര’യ്ക്കാണ് ലാബിന്റെ ആദ്യ മൂന്ന് വര്‍ഷത്തെ നടത്തിപ്പ് ചുമതല.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment