യുഎഇയിൽ ഐഫോൺ 18ന് മികച്ച തുടക്കം, വൻ ഡിമാൻഡ്
ദുബൈ: യുഎഇ വിപണിയിൽ ഐഫോൺ 18 സീരീസിന് മികച്ച തുടക്കം. ഔദ്യോഗിക വിൽപന വെള്ളിയാഴ്ച ആരംഭിച്ചപ്പോൾ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടു. ആപ്പിൾ സ്റ്റോറുകളിലും ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയിലും ആദ്യം തന്നെ ഫോൺ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തിയത്. പലരും പുലർച്ച തന്നെ സ്റ്റോറുകൾക്ക് മുന്നിലേക്ക് എത്തി. ഐ ഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വലിയ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. ആപ്പിൾ സ്റ്റോറുകൾക്ക് പുറമെ രാജ്യത്തെ വിവിധ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലകളിലും മോഡലുകൾ ലഭ്യമാണ്. 512 ജിബി വേരിയന്‍റിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. പ്രീ-ഓർഡർ കാലയളവിൽ വളരെ ശക്തമായ പ്രതികരണമാണ് ലഭിച്ചത്. ബർഗണ്ടി നിറത്തിനാണ് വീണ്ടും കൂടുതൽ ആവശ്യക്കാരുള്ളത്.കഴിഞ്ഞ വർഷം ഐഫോൺ 17 പുറത്തിറക്കിയപ്പോഴുണ്ടായ ശക്തമായ പ്രതികരണത്തിന്റെ തുടർച്ചയാണ് ഇത്തവണയും കാണുന്നത്. ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവയുടെ പ്രീ-ഓർഡർ വിൽപന ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ ഓൺലൈനിലെ സ്റ്റോക്ക് തീർന്നിരുന്നു.
ആപ്പിളിന്‍റെ ആദ്യ മടക്കാവുന്ന ഐഫോൺ ഡുവോക്ക് യുഎഇ ഉപഭോക്താക്കൾക്കിടയിൽ വലിയ താൽപര്യമാണെന്ന് റീട്ടെയിലർമാർ പറയുന്നു.അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന്റെ പ്രീ-ഓർഡർ ഒക്ടോബർ 16ന് ആരംഭിക്കും. ഒക്ടോബർ 23ന് വിൽപന തുടങ്ങും. പ്രാരംഭ വില 8,499 ദിർഹമാണ്. 13,599 ദിർഹം വരെ ഉയർന്ന വേരിയന്‍റിന് നൽകേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. ആപ്പിളിന്‍റെ മടക്ക് ഫോൺ വാങ്ങാൻ വരെ വിലയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.പുതിയ ഫോൾഡബിൾ മോഡലിനായി ചില ഉപഭോക്താക്കൾ നിലവിലെ ഐഫോൺ വാങ്ങുന്നത് മാറ്റിവെക്കുന്നുമുണ്ട്.