PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി; ചരിത്രം കുറിക്കാൻ ഷാർജയുടെ മെലീഹ നാഷണൽ പാർക്ക്

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി; ചരിത്രം കുറിക്കാൻ ഷാർജയുടെ മെലീഹ നാഷണൽ പാർക്ക്

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി; ചരിത്രം കുറിക്കാൻ ഷാർജയുടെ മെലീഹ നാഷണൽ പാർക്ക്

ഷാർജ:  അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ (Middle East’s Leading National Park 2026) വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്.

ഇസ്രയേലിലെ മസാദ, സൗദിയിലെ അസിർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ​ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ (Faya Palaeolandscape) ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.  സംരക്ഷണവും വിദ്യാഭ്യാസപ്രവർത്തനങ്ങളും സുസ്ഥിര വിനോദസഞ്ചാര കാഴ്ചപാടുകളും സമ്മേളിക്കുന്ന മെലീഹയുടെ വർദ്ധിച്ചുവരുന്ന രാജ്യാന്തര പ്രശസ്തിക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ പുരസ്കാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.

 

പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം

അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും. ഈ വിഭാഗത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക കേന്ദ്രമായ മെലീഹയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രശസ്തമാക്കാൻ സഹായിക്കും. വോട്ട് ചെയ്യാൻ –  https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026  എന്ന വിലാസം സന്ദർശിക്കാം. മെലീഹ നാഷണൽ പാർക്കിന്റെ വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ എന്നിവിടങ്ങളിലും വോട്ട് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment