മലപ്പുറം നിലമ്പൂർ സ്വദേശി ദുബൈയിൽ ചികിത്സയിലിരിക്കെ മരിച്ചു : ദുബൈ റാഷിദ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു.
ദുബൈ: മലപ്പുറം നിലമ്പൂർ സ്വദേശി ദുബൈയിൽ ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരക്കൽ സൗമ്യ അഗസ്റ്റിൻ ആണ് മരിച്ചത്. 41 വയസ്സയിരുന്നു. ദുബൈ റാഷിദ് ആശുപത്രിയിലെ നഴ്സ് ആയിരുന്ന സൗമ്യ കുറച്ച് നാളുകളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ദുബൈയിൽ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.