PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകുട്ടികളുടെ സേഫ്റ്റി ഉറപ്പാക്കുന്നതിനായി സമഗ്രമായ ആരോ​ഗ്യ, സുരക്ഷാ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി.

കുട്ടികളുടെ സേഫ്റ്റി ഉറപ്പാക്കുന്നതിനായി സമഗ്രമായ ആരോ​ഗ്യ, സുരക്ഷാ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി.

കുട്ടികളുടെ സേഫ്റ്റി ഉറപ്പാക്കുന്നതിനായി സമഗ്രമായ ആരോ​ഗ്യ, സുരക്ഷാ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി.

ദുബൈ: സ്വകാര്യ സ്കൂളുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളുടെ സേഫ്റ്റി ഉറപ്പാക്കുന്നതിനായി സമഗ്രമായ ആരോ​ഗ്യ, സുരക്ഷാ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). ക്ലാസ് മുറികളുടെ ഘടന, കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, സയൻസ് ലാബുകൾ, സ്കൂൾ ബസ് പാർക്കിങ് ഏരിയകൾ തുടങ്ങി കാമ്പസിലെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് പുതിയ നിയമങ്ങൾ. ‘എഡ്യൂക്കേഷൻ 33’ (E33) സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്.

പ്രധാന സുരക്ഷാ നിർദേശങ്ങൾ

ക്ലാസ് മുറികൾ: കെ.ജി, ഗ്രേഡ് 1 ക്ലാസുകൾ നിർബന്ധമായും കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയായിരിക്കണം. വിരലുകൾ കുടുങ്ങാതിരിക്കാനുള്ള ‘ഫിങ്​ഗർ പ്രൊട്ടക്ഷൻ’ സംവിധാനമുള്ള വാതിലുകളും കൂർത്ത അരികുകളില്ലാത്ത ഫർണിച്ചറുകളും ക്ലാസുകളിൽ ഒരുക്കണം. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം എയർ കണ്ടീഷണറുകൾ കൃത്യമായി പ്രവർത്തിക്കണം. ക്ലാസുകളിൽ അടിയന്തര സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കണം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഇവാക്വേഷൻ പരിശീലനം നൽകണം.

കളിസ്ഥലങ്ങൾ: പുറത്തുള്ള കളിസ്ഥലങ്ങളുടെ കുറഞ്ഞത് 30 ശതമാനം ഭാഗമെങ്കിലും തണൽ ലഭിക്കുന്ന രീതിയിൽ കവർ ചെയ്തിരിക്കണം. വീഴ്ചകളിൽ പരുക്കേൽക്കാതിരിക്കാൻ പാഡഡ് ഫ്ലോറിങ്, കളിസ്ഥലത്ത് കാണാവുന്ന രീതിയിൽ ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ നിർബന്ധമാണ്. നിരന്തര നിരീക്ഷണവും ഉണ്ടായിരിക്കണം.

നീന്തൽക്കുളങ്ങൾ: സർട്ടിഫൈഡ് ലൈഫ് ഗാർഡുകളുടെ സാന്നിധ്യമില്ലാത്ത സമയങ്ങളിൽ പൂളുകൾ അടച്ചിടണം. ‘നോ ഡൈവിങ്’, ‘നോ ജമ്പിങ്’ മുന്നറിയിപ്പ് ബോർഡുകൾ അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. ദുബൈ മുനിസിപ്പാലിറ്റി അംഗീകൃത കമ്പനികൾ വഴി ആറു മാസത്തിലൊരിക്കൽ ശുചീകരണം നടത്തണം.

സയൻസ് ലാബുകൾ: വിഷവാതകങ്ങൾ കൈകാര്യം ചെയ്യാൻ ഫ്യൂം കപ്ബോർഡുകൾ നിർബന്ധമാണ്. അപകടകരമായ രാസവസ്തുക്കൾ പ്രത്യേകം ലോക്ക് ചെയ്ത കാബിനറ്റുകളിൽ സൂക്ഷിക്കണം. ലാബുകളിൽ ഐ വാഷ് സ്റ്റേഷൻ, എമർജൻസി ഷവർ, പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE), ഫസ്റ്റ് എയ്ഡ് എന്നിവ ഉണ്ടായിരിക്കണം.

വാഹന ഗതാഗതം: വിദ്യാർഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും കാമ്പസിനകത്തോ, സുരക്ഷിതമായ നടപ്പാതയോടു കൂടിയ സ്ഥലത്തോ പ്രത്യേക പിക്ക്-അപ്പ്,ഡ്രോപ്പ്-ഓഫ് ഏരിയകൾ സജ്ജീകരിക്കണം. ആർ.ടി.എ ലൈസൻസുള്ള സ്കൂൾ ബസുകളിൽ പരിശീലനം ലഭിച്ച സൂപ്പർവൈസർമാരുടെ സാന്നിധ്യവും ഉറപ്പാക്കണമെന്നും KHDA നിർദേശിക്കുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment