ഇന്ത്യയില്‍ ആദ്യത്തെ ട്രാന്‍സ്പരന്‍റ് എല്‍ഇഡി തിയറ്റര്‍ കൊച്ചിയില്‍
ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്പേരന്‍റ് എല്‍.ഇ.ഡി സ്ക്രീന്‍ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ കൊച്ചി കാക്കനാട് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്തു. മാജിക്ക് ഫ്രെയിംസാണ് കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിക്കുന്ന തിയറ്റര്‍ ഒരുക്കിയിരിക്കുന്നത്. ദൃശ്യഭംഗി ഒട്ടും ചോരാതെ സിനിമ ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ട്രാന്‍പേരന്‍റ് എല്‍.ഇ.ഡി സ്ക്രീനാണ് കാക്കാനാട് മാജിക് ഫ്രെയിംസ് ഒരുക്കിയിരിക്കുന്നത്. നാലു സ്ക്രീനുകളാണ് മള്‍ട്ടിപ്ലെക്സ് തീയറ്ററിലുള്ളത്. ട്രാന്‍പേരന്‍റ് എല്‍.ഇ.ഡി സ്ക്രീനിലെ ആദ്യ ഷോ താരിനിബിഡമായിരുന്നു.പ്രേക്ഷകര്‍ക്ക് സാങ്കേതിക മികവോടെ സിനിമ ആസ്വദിക്കാന്‍ കഴിയുന്ന തിയറ്റര്‍ നല്‍കുക എന്നു മാത്രമാണ് ലക്ഷ്യമെന്ന് ഉടമായായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. പൃഥ്വിരാജ് സുകുമാരന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ് റീലീസിങ്ങ് ചിത്രമായി മാജിക്ക് ഫ്രെയിംസിന്‍റെ ട്രാന്‍സ്പേരന്‍റ് എല്‍.ഇ.ഡി സ്ക്രീനിലെത്തുന്നത്.