സി.എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാൾവഴികൾ ഷാർജ ബുക്ക്‌ഫെയറിൽ പ്രകാശിതമാകും: പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു.
കോഴിക്കോട്: മുൻ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ നസീർ രാമന്തളി രചിച്ച സി.എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാൾവഴികൾ എന്ന പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ മുനീർ ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂറിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പ്രഗത്ഭനായ ഭരണാധികാരിയും ബഹുമുഖ പ്രതിഭാ വിലാസത്തിനുടമയുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സംഭവബഹുലമായ ജീവിത വഴികൾ. നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലത്തിൽ ആധികാരികവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന ഭാഷാ സൗന്ദര്യമുള്ള വേറിട്ടൊരു ആഖ്യായന ശൈലിയിൽ രചനയാണ് സി എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാൾവഴികൾ എന്ന്
പുസ്തകത്തിനു അവതാരിക എഴുതിയ ഡോക്ടർ എം കെ മുനീർ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ, അഷ്റഫ് നടക്കാവ്, എം.പി ഒറീസ മുഹമ്മദ്, റസാക്ക് ഒരുമനയൂർ, നിസാർ ചേലേരി, മുഹമ്മദ് മിന്നാഹ്, ഇജാസ് പുനത്തിൽ, അഫ്സൽ രാമന്തളി, കെ.പി ആദിൽ, യു. ഫൈസൽ, ഷഹ്സാദ് എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 14 ശനിയാഴ്ച രാത്രി 8;20 നാണ് സി.എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാൾവഴികൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നടക്കുക.