അബുദാബി മാർത്തോമ്മാ യുവജനസഖ്യം ലോക പരിസ്ഥിതി ദിനം ആചരിച്ചു.
അബുദാബി: ദേവാലയ അങ്കണത്തിൽ നടന്ന വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടിയിൽ വികാരി. റവ.ജിജോ സി. ഡാനിയേലും അസിസ്റ്റന്റ് വികാരി റവ. ബിജോ എ. തോമസും ചേർന്ന് തൈ നട്ടു.ദൈവത്തിന്റെ സൃഷ്ടിയെ സംരക്ഷിക്കുകയും പ്രകൃതിയെ കരുതലോടെ പരിപാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചു.

ഭാവി തലമുറകൾക്കായി ഹരിതാഭമായ ലോകം സൃഷ്ടിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്തു.അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യുവജനസഖ്യം ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഷെറിൻ ജോർജ്ജ്, സെക്രട്ടറി ടിൻജോ തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി ദീപ്തി വിൽസൺ, ട്രഷറർ ജിജോ മത്തായി, അക്കൗണ്ടന്റ് അലൻ മാത്യു, ഇടവക ഓഫീസ് ബെയറർ ശിജിൻ പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി. യുവജനസഖ്യം അംഗങ്ങളും ഇടവകാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.