ശക്തി തിയറ്റേഴ്സ് അബുദാബി സാഹിത്യ പ്രതിഭകൾക്കായി കഥ, കവിത, ലേഖന മത്സരമൊരുക്കുന്നു.
2. പങ്കെടുക്കുന്നവർ സ്വന്തം മൗലിക സൃഷ്ടികൾ മാത്രമേ സമർപ്പിക്കാവൂ.
3. പകർത്തലോ, എ.ഐ. ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള പുനരാവിഷ്കാരങ്ങളോ അനുവദനീയമല്ല.
4. ഓരോ വിഭാഗത്തിലും ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ.
5. മുൻപ് പ്രസിദ്ധീകരിച്ച സൃഷ്ടികൾ പരിഗണിക്കപ്പെടുകയില്ല.
6. സഭ്യേതരമോ വിദ്വേഷപരമോ ആയ ഉള്ളടക്കങ്ങൾ അനുവദനീയമല്ല.
7. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
8. സമയപരിധിക്ക് ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കപ്പെടുകയില്ല.
9. ആവശ്യമായ സാഹചര്യങ്ങളിൽ നിയമാവലിയിൽ മാറ്റം വരുത്താനുള്ള അധികാരം ശക്തി തിയറ്റേഴ്സ് അബുദാബി കേന്ദ്ര എക്സിക്യൂട്ടീവിന് ഉണ്ടായിരിക്കുന്നതാണ്.കവിതാരചന നിബന്ധനകൾ:- കവിത 40 വരിയിൽ കവിയരുത്.
– അനുയോജ്യമായ ശീർഷകം നിർബന്ധമാണ്.വിലയിരുത്തൽ മാനദണ്ഡങ്ങൾ:
– ആശയപുതുമ
– ഭാഷാശൈലി
– കാവ്യസൗന്ദര്യം
– അവതരണമികവ്
കഥാരചന നിബന്ധനകൾ:
– കഥ അഞ്ച് പേജിൽ കവിയരുത്.
– അനുയോജ്യമായ ശീർഷകം നിർബന്ധമാണ്.
വിലയിരുത്തൽ മാനദണ്ഡങ്ങൾ:
– കഥാസന്ദർഭം
– അവതരണമികവ്
– കഥാപാത്ര രൂപീകരണം
– ഭാഷയും സൃഷ്ടിപരതയും
ലേഖനരചന വിഷയം:
“വിദേശ മണ്ണിലെ മലയാളഭാഷയും കലാസാംസ്കാരിക കൂട്ടായ്മയും”
നിബന്ധനകൾ
– ലേഖനം ആറ് പേജിൽ കവിയരുത്.
– സാമൂഹിക, സാംസ്കാരിക, സാഹിത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന രചനകൾക്ക് മുൻഗണന നൽകുന്നതാണ്.
വിലയിരുത്തൽ മാനദണ്ഡങ്ങൾ
– വിഷയത്തിന്റെ ആഴം
– ഭാഷാപരമായ മികവ്
– അവതരണശൈലി
സമർപ്പണ രീതി
– രചനകൾ PDF അല്ലെങ്കിൽ Word ഫോർമാറ്റിൽ അയയ്ക്കുക.
– മത്സരാർത്ഥിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ പ്രത്യേക പേജിൽ ഉൾപ്പെടുത്തണം.
സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന തീയതി- 30 ജൂൺ 2026
അയക്കേണ്ട വിലാസം
ഇ-മെയിൽ: “sov.sakthiabudhabi@gmail.com” (mailto:sov.sakthiabudhabi@gmail.com)
ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടി ശക്തിയുടെ സോവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ്: ബാബുരാജ് – 0561715774 ഷഗീർ 0506175852.