നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി.
അബുദാബി : അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി (AMNC) യുടെ നേതൃത്വത്തിൽ ഈ വർഷത്തെ നഴ്സസ് ഡേ അബുദാബിയിൽ വച്ച് വിപുലമായി ആഘോഷിച്ചു. ദീപ്നയാണ് അധ്യക്ഷത വഹിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി സീനിയർ സ്പെഷലിസ്റ്റും,നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സോഷ്യൽ മീഡിയിലൂടെയും സുപരിചിതനായ ഡോക്ടർ ഡാനിഷ് സലിം ഉദ്ഘാടനം ചെയ്തു.

നഴ്സിങ് മേഖലയിൽ മികച്ച വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. ടിബിൻ മാത്യു, കാർത്തിക കുറുപ്പ്, നിഗൽ സ്റ്റാൻലി, ബെൻസി, രമ്യ പിമ്പുറത് എന്നിവർ ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. സംഘടനയെ കുറിച്ച് സ്ഥാപകൻ ആയ ഫൈസൽ ഇബ്രാഹിം വിശദീകരിച്ചു.അനില അവതാരിക ആയ പരിപാടിയിൽ അമൽ നന്ദി പറഞ്ഞു. വിവിധ കലാ പരിപാടികളും അരങ്ങേറി.