PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

റിയാദ്: പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. വൻ മുന്നേറ്റമുണ്ടാക്കി കഴിഞ്ഞ ഡിസംബറിൽ സൗദി ഓഹരി വിപണിയിൽ പ്രവേശിച്ച കമ്പനി ഗൾഫിലെ വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന ശക്തമായ വളർച്ചയുടെ സൂചനയാണ് ആദ്യ മൂന്ന് മാസത്തെ കണക്കുകൾ.യുഎഇയിലെയും സൗദി അറേബ്യയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധനവോടെ 187.7 മില്യൺ സൗദി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153.8 മില്യൺ സൗദി റിയാലായിരുന്നു. പലിശക്കും നികുതിക്കും മുമ്പുള്ള ലാഭം 30 ശതമാനം വർധിച്ച് 87.1 മില്യൺ സൗദി റിയാലിലെത്തി. അറ്റാദായത്തിൽ 29 ശതമാനം വളർച്ചയോടെ 63 മില്യൺ സൗദി റിയാൽ നേടാനും കമ്പനിക്കായി.

ജിസിസി മേഖലയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ രംഗത്തെ മുൻനിരക്കാരായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണത്തിൽ 21 ശതമാനം വർധനവുണ്ടായി. നിലവിൽ 28,600 പേരാണ് കമ്പനിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.ദീർഘകാല വളർച്ചാ തന്ത്രങ്ങളുടെ കൃത്യമായ നടപ്പിലാക്കലാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസം മേഖലയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെ കീഴിലുള്ള വിവിധ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗദി അറേബ്യയിലെ ഹ്യൂമൻ ഡെവലപ്‌മെന്റ് കമ്പനിയുടെ വരുമാനം 20 ശതമാനം വർധിച്ച് 83.7 മില്യൺ സൗദി റിയാലായി. ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്സിറ്റിയുടെ വരുമാനത്തിൽ 23 ശതമാനം വർധനവുണ്ടായി. അബുദാബി ആസ്ഥാനമായുള്ള നിമ ഹോൾഡിംഗിന്റെ വരുമാനം 36 ശതമാനം വളർച്ചയോടെ 196.8 മില്യൺ സൗദി റിയാലിലെത്തി. ഓരോ ഓഹരിയിലുമുള്ള ലാഭം 0.39 റിയാലിൽ നിന്ന് 0.53 റിയാലായി ഉയരുകയും ചെയ്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment