2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് റസിഡൻസ് പട്ടിക: യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
ദുബായ്: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 110 ബില്യൺ ഡോളറാണ് ആസ്തി. റഷ്യൻ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയ്ൽ, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ്ങ്. പട്ടികയിൽ മുന്നിലുള്ള റിയൽ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്.
ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ബില്യൺ ഡോളർ) മൂന്നാമത്. 41 വയസ് പ്രായമുള്ള നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളറാണ് അദേഹത്തിന്റെ ആസ്തി. പട്ടികയിൽ ആറാം സ്ഥാനത്താണ്.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ ( 3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡജിങ്ങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്.
ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.