അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് അക്കാദമിയുമായി ധാരണാപത്രം ഒപ്പുവെച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 16,17 തീയതികളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഐ.ഐ.സി ഓപ്പൺ ചെസ് ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനായി അബുദാബി ചെസ് അക്കാദമിയുമായി ധാരണയായി.

ഇതിനായുള്ള ധാരണാപത്രത്തിൽ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറൽ മാനേജർ അഹമ്മദ് സദാഹും, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിനായി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞിയും ഒപ്പുവെച്ചു. യൂ. അബ്ദുള്ള ഫാറൂഖി, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, ഹംസ നടുവിൽ, റഫീഖ് പി.ടി., അനീഷ് മംഗലം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.