PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപരമ്പരാഗത പരിപ്പുകറിക്ക് പുതിയ രുചി; ഷാർജ പുസ്തകമേളയിൽ കെയ്ൽ-തേങ്ങാപ്പാൽ ദാൽ ഒരുക്കി ബ്രിട്ടീഷ്-ഇന്ത്യൻ ഷെഫ് നിതീഷ പട്ടേൽ

പരമ്പരാഗത പരിപ്പുകറിക്ക് പുതിയ രുചി; ഷാർജ പുസ്തകമേളയിൽ കെയ്ൽ-തേങ്ങാപ്പാൽ ദാൽ ഒരുക്കി ബ്രിട്ടീഷ്-ഇന്ത്യൻ ഷെഫ് നിതീഷ പട്ടേൽ

പരമ്പരാഗത പരിപ്പുകറിക്ക് പുതിയ രുചി; ഷാർജ പുസ്തകമേളയിൽ കെയ്ൽ-തേങ്ങാപ്പാൽ ദാൽ ഒരുക്കി ബ്രിട്ടീഷ്-ഇന്ത്യൻ ഷെഫ് നിതീഷ പട്ടേൽ

ഷാർജ : ഷാർജ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) പരമ്പരാഗത ഇന്ത്യൻ ദാലിന് ആധുനിക രൂപം നൽകി ബ്രിട്ടീഷ്-ഇന്ത്യൻ ഷെഫും ഫുഡ് കൺസൾട്ടൻ്റുമായ നിതീഷ പട്ടേൽ. പരിചിതമായ ചേരുവകൾ വ്യത്യസ്ത പാചക സ്വാധീനങ്ങളുമായി ചേർത്ത് പോഷകസമൃദ്ധമായ വെജിറ്റേറിയൻ വിഭവം ഒരുക്കുന്നത് അവർ പരിചയപ്പെടുത്തി. മേളയിലെ കുക്കറി കോർണറിൽ നടന്ന “ദ ഇന്ത്യൻ ദാൽ കിച്ചൻ” എന്ന സെഷനിൽ, തൻ്റെ ഇന്ത്യൻ പൈതൃകത്തെ അടിസ്ഥാനമാക്കി കെയ്ലും തേങ്ങാപ്പാലും ചേർത്ത ദാലാണ് പട്ടേൽ തയ്യാറാക്കിയത്. പരമ്പരാഗത പരിപ്പുകറിയുടെ പരിചിത രുചിയും മറ്റ് പാചക പാരമ്പര്യങ്ങളിലെ ചേരുവകളും ഇതിൽ സംയോജിപ്പിച്ചു.
തയ്യാറാക്കിയ രീതി:
ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചുവന്ന പരിപ്പ് വെള്ളം, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചുകൊണ്ടാണ് തുടക്കം. പരിപ്പ് വേവുന്നതിനിടെ, കൊഴുപ്പിൽ സുഗന്ധവ്യഞ്ജനങ്ങൾ ചൂടാക്കി അവയുടെ രുചി പുറത്തെടുക്കുന്ന പരമ്പരാഗത ഇന്ത്യൻ രീതിയായ “തഡ്ക” (താളിപ്പ്) അവർ തയ്യാറാക്കി.തുടർന്ന് തേങ്ങാപ്പാൽ, പനഞ്ചക്കര (പാം ഷുഗർ), കെയ്ൽ എന്നിവ ചേർത്ത് തൻ്റേതായ മാറ്റം വരുത്തി. ഇലകൾ മൃദുവായ ശേഷം നാരങ്ങാനീരും മല്ലിയിലയും ചേർത്ത് വിഭവം പൂർത്തിയാക്കി. വെള്ള ചോറിനൊപ്പം, ഉണങ്ങിയ തേങ്ങ ചുരണ്ടിയത് വിതറിയാണ് വിളമ്പിയത്
തേങ്ങാപ്പാൽ, തഡ്ക, കെയ്ൽ എന്നിവയുടെ സംയോജനത്തിലൂടെ ദക്ഷിണേന്ത്യൻ, പശ്ചിമേന്ത്യൻ, ബ്രിട്ടീഷ് പാചക സ്വാധീനങ്ങൾ ഒന്നിക്കുന്നുവെന്ന് ഷെഫ് വിശദീകരിച്ചു. ‘ദ ഡെലീഷ്യസ് ബുക്ക് ഓഫ് ദാൽ’ എന്ന പുസ്തകത്തിന്റെ രചയിതാവായ പട്ടേൽ, കെയ്ൽ ദാൽ തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത വിഭവങ്ങളിലൊന്നാണെന്നും പറഞ്ഞു.പരമ്പരാഗത പാചകക്കുറിപ്പുകൾ സാംസ്കാരിക വേരുകൾ നിലനിർത്തിക്കൊണ്ടുതന്നെ പരീക്ഷണങ്ങളിലൂടെ എങ്ങനെ വികസിക്കുമെന്ന് സന്ദർശകർക്ക് കാണിച്ചുകൊടുക്കുന്നതായിരുന്നു ഈ പ്രദർശനം. 12 ദിവസം നീണ്ടുനിൽക്കുന്ന മേള എക്സ്പോ സെൻ്റർ ഷാർജയിലാണ് നടക്കുന്നത്. സാഹിത്യ ചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, നാടകാവതരണങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, കുക്കറി കോർണർ എന്നിവയുൾപ്പെടെ 1,500 സാംസ്കാരിക, സർഗാത്മക, കലാ പരിപാടികൾ ഉണ്ട്. ഷാർജ ബുക്ക് അതോറിറ്റി (SBA) സംഘടിപ്പിക്കുന്ന മേളയിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നു. 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദർശനത്തിനുള്ളത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment