PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅനാഥർക്ക്​ സഹായം; ഔഖാഫ് അബൂദബി ലുലുവുമായി കരാര്‍ ഒപ്പിട്ടു.

അനാഥർക്ക്​ സഹായം; ഔഖാഫ് അബൂദബി ലുലുവുമായി കരാര്‍ ഒപ്പിട്ടു.

അനാഥർക്ക്​ സഹായം; ഔഖാഫ് അബൂദബി ലുലുവുമായി കരാര്‍ ഒപ്പിട്ടു.

യു.എ.ഇ : യു.എ.ഇ യിലെ അനാഥക്കുട്ടികളെ സഹായിക്കാനും അവരുടെ ജീവിതനിലവാരം  മെച്ചപ്പെടുത്തുന്നതിനുമായി ഔഖാഫ് അബൂദബി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലും കരാര്‍ ഒപ്പിട്ടു.10കോടി ദിര്‍ഹമിന്റെ പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്.ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ഔഖാഫ് അബൂദബി ഡയറക്ടര്‍ ജനറല്‍ ഫഹദ് അബ്ദുല്‍ഖാദര്‍ അല്‍ ഖാസിം എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി, ഔഖാഫ് അബൂദബി ചെയര്‍മാന്‍ അബ്ദുല്‍ ഹമിദ് മുഹമ്മദ് സഈദ്, ഇർദ് സായിദ് ഫിലാന്‍ത്രോപ്പീസ് സെക്രട്ടറി ജനറല്‍ ഡോ. മുഖീര്‍ ഖമീസ് അല്‍ ഖൈലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിനു കീഴില്‍ ആരംഭിച്ച മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ് മെന്റ് ഫോര്‍ ഓര്‍ഫന്‍സ് സംരംഭത്തിന്റെ ഭാഗമായാണ് ഔഖാഫ് അബൂദബി അനാഥക്കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ഭൂമി ലുലു ഗ്രൂപ്പിന് അനുവദിച്ചുനല്‍കുക. ഈ വികസന പദ്ധതികളില്‍ നിന്നു ലഭിക്കുന്ന ലാഭം ഔഖാഫ് അബൂദബിയുടെ സാമൂഹിക, ജീവകാരുണ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment