മാധ്യമ പ്രവർത്തകനും,എഴുത്തുകാരനുമായിരുന്ന ജലീൽ രാമന്തളി അന്തരിച്ചു.
അബുദാബി: അബുദാബിയിലെ ചന്ദ്രിക പത്രത്തിന്റെ മുൻ ലേഖകനും, എഴുത്തുകാരനുമായ ജലീൽ രാമന്തളി നിര്യാതനായി. 70 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒന്നര മണിക്കാണ് വീട്ടിൽ വെച്ച് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.അനേകം പുസ്തകങ്ങൾ രചിച്ച ജലീൽ രാമന്തളി ഇന്നലെ വരെ കർമ്മ രംഗത്ത് സജീവ സാനിധ്യമായിരുന്നു.ദീർഘകാലം ചന്ദ്രിക ദിനപത്രത്തിനു വേണ്ടി പ്രവർത്തിച്ചു .നിരവധി പുസ്തകങ്ങളുടെ രചയിതാവാണു.അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി യുടെ സ്ഥാപക നേതാവും കൂടിയാണ് ദീർഘ കാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന ജലീൽ രാമന്തളി. യു. എ. ഇ. യുടെ രാഷ്ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായനക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.ഏകദേശം 10 വർഷം മുമ്പാണ് അദ്ദേഹം മൂന്ന് പതിറ്റാണ്ടോളം നീണ്ട അബുദാബിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയത്. മൂന്ന് പതീറ്റാണ്ടിലധികം അബുദാബിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അഡ്‌നോക്കിൽ ജോലി ചെയ്തിരുന്നു. സാമൂഹികസാംസ്കാരികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ : സാമിയ,അമീന,സൽവ. മരുമക്കൾ :അബ്ദുൽ സലാം,അബ്ദുൽ ഖാദർ,അറഫാത്ത്. സംസ്ക്കാരം ഇന്ന് അസറ് നിസ്ക്കാരത്തിനു ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.