PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവാണിമേൽ പഞ്ചായത്ത് കെ.എം.സി.സി ഇഫ്ത്താർ സംഗമം ദുബായിൽ ഒരുക്കി.

വാണിമേൽ പഞ്ചായത്ത് കെ.എം.സി.സി ഇഫ്ത്താർ സംഗമം ദുബായിൽ ഒരുക്കി.

വാണിമേൽ പഞ്ചായത്ത് കെ.എം.സി.സി ഇഫ്ത്താർ സംഗമം ദുബായിൽ ഒരുക്കി.

ദുബായ്: വാണിമേൽ പഞ്ചായത്ത് കെ.എം.സി.സി യുടെ വിവിധ ഘടകങ്ങൾ സംയുക്തമായി ഇഫ്താർ സംഗമം നടത്തി. ദുബൈയിലെ റഷീദിയ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരും അവരുടെ കുടുംബങ്ങളും ഒന്നിച്ചുകൂടിയ ഇഫ്താർ ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശം പകർന്നു. ഇഫ്താർ സംഗമം സിവിഎം വാണിമേൽ ഉൽഘാടനം ചെയ്തു.
സൈനുദ്ദീൻ വിവി, നൗഷാദ് കെവി, ഹമീദ് നാമത്ത്, ഷരീഫ് ടിടി, ബഷീർ എംപി , നിസാർ കാപാട്ട്, ലത്തീഫ് പികെ സംസാരിച്ചു.  മുജീബ് ഏകെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിയാദ് കൊറ്റല സ്വാഗതം ആശംസിച്ചു. ഹാരിസ് കൊളക്കാടൻ, റാഷിദ് കുയ്തേരി, അനീസ് ടികെ, ഫൈസൽ ടിപി, യാസർ, സലീം, മുഹമ്മദ് വേങ്ങാടൻ, ഷൗക്കത്ത് വാണിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment