PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHയു.എ.ഇ യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’  50-ാം വാർഷിക ആഘോഷ നിറവിൽ. 

യു.എ.ഇ യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’  50-ാം വാർഷിക ആഘോഷ നിറവിൽ. 

യു.എ.ഇ യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’  50-ാം വാർഷിക ആഘോഷ നിറവിൽ. 

ഷാർജ : ഷാർജ സെൻട്രൽ മാളിൽ പുതിയ ശാഖ തുറന്നു. യു.എ.ഇ യിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ചൈനീസ് റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നായ ഗോൾഡൻ ഡ്രാഗൺ, 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഷാർജ സെൻട്രൽ മാളിൽ പുതിയ ശാഖ തുറന്നു.  പുതിയ റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ മുൻ മന്ത്രിയും പ്രമുഖ വ്യക്തിത്വവുമായ ഹർ എക്സലൻസി ഷെയ്ഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി നിർവഹിച്ചു.  പ്രമുഖ മലയാളി വ്യവസായി കെ. മുരളീധരൻ നേതൃത്വം നൽകുന്ന എസ്.എഫ്.സി ഗ്രൂപ്പിന് കീഴിലാണ് ഗോൾഡൻ ഡ്രാഗൺ പ്രവർത്തിക്കുന്നത്. 1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു.എ.ഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ചൈനീസ് വിഭവങ്ങളും ഉയർന്ന നിലവാരത്തിലുള്ള സേവനവും ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

“ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയയാത്രയിൽ ഷെയ്ഖ ലുബ്നയുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അഭിമാനമാണ്. 1976 മുതൽ ഗുണനിലവാരത്തിലും ആതിഥ്യമര്യാദയിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സമീപനമാണ് ഈ വിജയത്തിന് പിന്നിൽ. ഞങ്ങളെ ഇത്രയും വർഷം പിന്തുണച്ച ഉപഭോക്താക്കൾക്കും ജീവനക്കാർക്കും യു.എ.ഇ ഭരണനേതൃത്വത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്ന്  എസ്.എഫ്.സി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു. യു.എ.ഇ യിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ലോകോത്തര ഭക്ഷണാനുഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് എസ്.എഫ്.സി ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment