PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി എക്സിക്യുട്ടിവ്‌ കൗൺസിൽ ഉത്തരവ് : അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു.

അബുദാബി എക്സിക്യുട്ടിവ്‌ കൗൺസിൽ ഉത്തരവ് : അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു.

അബുദാബി എക്സിക്യുട്ടിവ്‌ കൗൺസിൽ ഉത്തരവ് : അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു.

അബുദാബി: അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ADCCI) ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ വീണ്ടും നിയമിച്ച് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അബുദാബിയുടെ സാമ്പത്തിക മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അബുദാബി ചേംബർ പ്രവർത്തിക്കുന്നത്. ബോർഡിൽ യൂസഫലിയുടെ സാന്നിധ്യം ആഗോള തലത്തിൽ യുഎഇയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് കൂടുതൽ കരുത്തുപകരും.

പുതിയ ചുമതലയേറ്റെടുത്ത എം.എ. യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. എമിറേറ്റിന്റെ സാമ്പത്തിക അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും സ്വകാര്യ മേഖലയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ രീതിയിൽ സഹായിക്കുമെന്ന് ചേംബർ പ്രസ്താവനയിൽ പറഞ്ഞു.

ഇത് അഞ്ചാമത് പ്രാവശ്യമാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്.

ചേംബറിൻ്റെ പ്രധാന ലക്ഷ്യങ്ങൾ:

• നിക്ഷേപ സൗഹൃദം: അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുക.

• സ്വകാര്യ മേഖല: പ്രാദേശികവും അന്തർദ്ദേശീയവുമായ ബിസിനസ്സ് സമൂഹത്തെ ഏകോപിപ്പിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക.

• സാമ്പത്തിക വളർച്ച: യുഎഇയുടെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിൽ പങ്കാളികളാവുക.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment